പാലക്കാട്: മലമ്പുഴ നൂറടി റോഡിൽ ശ്മശാനത്തിൽ തീ പടർന്നു. ഉണങ്ങിയ പുല്ലിന് തീപിടിച്ചുണ്ടായ പുകയിൽ വാഹനയാത്രക്കാരും വലഞ്ഞു. പരിഭ്രാന്തരായ നാട്ടുകാർ വെള്ളമെത്തിച്ച് തീയണക്കാൻ ശ്രമിച്ചെങ്കിലും പൂർണമായി അണക്കാനായില്ല.
തുടർന്ന് ഇവിടത്തെ വൈദ്യുതി ബന്ധം അധികൃതർ വിച്ഛേദിച്ചു. അഗ്നിരക്ഷാസേന എത്തിയാണ് പൂർണമായും അണച്ചത്. ബുധനാഴ്ച ഉച്ചക്ക് 12.30ഓടെയാണ് നാട്ടുകാർ തീ പടരുന്നത് കണ്ടത്.എല്ലാവർഷവും വേനൽക്കാലത്ത് ഇവിടെ തീപിടുത്തം പതിവാണെന്നും ഉണക്ക പുല്ല് വെട്ടി വൃത്തിയാക്കിയാൽ ഈ സാഹചര്യം ഒഴിവാക്കാമെന്നും നാട്ടുകാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.