പിടിയിലായ പ്രതികൾക്കൊപ്പം എക്​സൈസ്​ സംഘം

ലോറിയുടെ രഹസ്യ അറയില്‍ കടത്താന്‍ ശ്രമിച്ച ഒരുടണ്‍ കഞ്ചാവ് പിടിച്ചെടുത്തു

പാലക്കാട്​: വാളയാര്‍ അതിര്‍ത്തിയില്‍ ചരക്കുലോറിയുടെ രഹസ്യ അറയില്‍ കടത്താന്‍ ശ്രമിച്ച ഒരുടണ്‍ കഞ്ചാവ് പിടിച്ചെടുത്തു. വാഹനം കാലിയായിരുന്നെന്നും രഹസ്യവിവരത്തെ തുടര്‍ന്നാണ് പരിശോധന നടത്തിയതെന്നും എക്‌സൈസ് അറിയിച്ചു. സംഭവത്തില്‍ മൂന്നുപേരെ അറസ്​റ്റ്​ ചെയ്തു.

പെരിന്തല്‍മണ്ണ മേലാറ്റൂര്‍ എപ്പിക്കാട് സ്വദേശികളായ ബാദുഷ (26), ഫായിസ് (21), ഇടുക്കി ഉടുമ്പന്‍ചോല കട്ടപ്പന ജിഷ്ണു എന്ന ബിജു (24) എന്നിവരുടെ നേതൃത്വത്തില്‍ വിശാഖപട്ടണത്തുന്ന് കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ്​ പാലക്കാട് അസി. എക്‌സൈസ് സ്വകാഡും പാലക്കാട് എക്‌സൈസ് സ്​പെഷല്‍ സ്​ക്വാഡും സംയുക്തമായി പിടികൂടിയത്. 

Tags:    
News Summary - A ton of cannabis was seized while trying to smuggle it into the lorry's secret compartment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.