പാലക്കാട്: ഇരു വ്യക്കങ്ങളും തകരാറിലായ യുവാവ് സുമനസ്സുകളുടെ സഹായം തേടുന്നു. മേപ്പറമ്പ്, പേഴുങ്കര പുളിഞ്ചോട്ടിൽ ഷെഫീഖാണ്(32) ചികിത്സയിലുള്ളത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിന്റെ ഏക ആശ്രയം കൂടിയായ കൂലിപ്പണിക്കാരനായ ഷെഫീഖിന്റെ ചികിത്സക്ക് 35 ലക്ഷം രൂപയാണ് ചെലവ്.
ഭാര്യയും രണ്ടര വയസുള്ള കുട്ടിയും മാതാവും അടങ്ങുന്ന കുടുംബത്തിന്റെ അവസ്ഥ വളരെ പരിതാപകരമാണ്. ചികിത്സക്ക് പണം കണ്ടെത്താനായി മഹല്ല് പ്രസിഡന്റ് സുലൈമാൻ, ബ്ലോക്ക് അംഗം ടി.എച്ച്. ഇഖ്ബാൻ, വാർഡംഗങ്ങളായ സഫിയ അബൂത്വാഹിർ എന്നിവർ മുഖ്യരക്ഷാധികാരികളായും സി.എ. ഷമീർ (ചെയർമാൻ), ഷമീർ തൊട്ടിയാൻ (കൺവീനർ), ഷാജി ഹുദ (ട്രഷറർ) എന്നിരുടെ നേതൃത്വത്തിൽ ചികിത്സ സഹായ സമിതി രൂപവത്കരിച്ചു. ബാങ്ക്: ഇന്ത്യൻ ബാങ്ക്, ബ്രാഞ്ച്: പിരായിരി, പാലക്കാട്. അക്കൗണ്ട് നമ്പർ: 7550176078. IFSC: IDIB000P149. ഗൂഗിൾ പേ: 952677167.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.