പാലക്കാട്: ഒന്നര പതിറ്റാണ്ടിനുശേഷം സി.പി.എം പി.ബി അംഗം പ്രകാശ് കാരാട്ട് സ്വന്തം തറവാട് വീടായ എലപ്പുള്ളിയിലെ കാരാട്ട് തറവാട്ടിലെത്തി. ബുധനാഴ്ച പ്രകാശ് കാരാട്ട് പെങ്കടുത്ത ജില്ലയിലെ ഒടുവിലത്തെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗം എലപ്പുള്ളിയിൽ ആയിരുന്നു. ഇൗ പരിപാടിക്കുശേഷമാണ് വൈകീട്ട് തറവാട്ടുവീട്ടിലേക്ക് പാർട്ടി നേതാക്കൾക്കൊപ്പം ചെന്നത്.
സഹോദരിയുടെ മകൻ മുരളിയും കുടുംബാംഗങ്ങളും ചേർന്ന് കാരാട്ടിനെ സ്വീകരിച്ചു. ഇതിനുമുമ്പ് അദ്ദേഹം തറവാടുവീട്ടിൽ വന്നത് 2005ലാണ്. സി.പി.എം പുതുശ്ശേരി ഏരിയ കമ്മിറ്റി ഒാഫിസ് ഉദ്ഘാടനത്തോടനുബന്ധിച്ചാണ് അന്ന് എലപ്പുള്ളിയിലെത്തിയത്.
ബുധനാഴ്ച ബന്ധു സുനിൽ കാരാട്ട്, സി.പി.എം ജില്ല കമ്മിറ്റിയംഗം പി.കെ. സുധാകരൻ, ഏരിയ സെക്രട്ടറി സുഭാഷ് ചന്ദ്രബോസ് എന്നിവരോടൊപ്പമാണ് പ്രകാശ് കാരാട്ട് തറവാട്ടുവീട്ടിലെത്തിയത്. അര മണിക്കൂറോളം വീട്ടിൽ ചെലവഴിച്ചശേഷം കോഴിക്കോേട്ടക്ക് പോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.