നെല്ലിയാമ്പതി: ഒരുമാസം മുമ്പ് കേശവൻ പാറക്ക് സമീപം പരിക്കേറ്റ് അവശനിലയിൽ കണ്ടെത്തിയ മലമുഴക്കി വേഴാമ്പലിനെ വനപാലകരുടെ നേതൃത്വത്തിൽ ചികിത്സിച്ച് കാട്ടിൽ വിട്ടു.
നെല്ലിയാമ്പതി ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് കാലിനും ചിറകിനും മുറിവേറ്റ നിലയിൽ വേഴാമ്പലിനെ കണ്ടെത്തിയത്. വന്യജീവികളുടെ അക്രമണത്തിൽ പരിക്കേറ്റതാവാമെന്ന് അധികൃതർ പറഞ്ഞു.
ഒന്നര വയസ്സുള്ള പെൺ വേഴാമ്പലായിരുന്നു. തുടർന്ന് തൃശൂരിലെ വെറ്ററിനറി സർജൻ ഡോ. ഡേവിഡ് ഏബ്രഹാമിെൻറ നേതൃത്വത്തിൽ ഒരു മാസത്തെ ചികിത്സയിൽ മുറിവുകൾ ഭേദമായി. പറക്കാറായ വേഴാമ്പലിനെ കഴിഞ്ഞദിവസം വനപാലകർ തൂത്തമ്പാറ വനത്തിൽ വിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.