സ്വർണം തട്ടിയെടുക്കാൻ ശ്രമം; രണ്ട് ബിഹാർ സ്വദേശികൾ അറസ്റ്റിൽ

കു​ഴ​ൽ​മ​ന്ദം: തി​ള​ക്കം കൂ​ട്ടാ​ൻ എ​ന്ന വ്യാ​ജേ​ന വീ​ട്ട​മ്മ​യു​ടെ പ​ക്ക​ൽ​നി​ന്ന് സ്വ​ർ​ണം ത​ട്ടി​യെ​ടു​ക്കാ​ൻ ശ്ര​മി​ച്ച ബീ​ഹാ​ർ സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ. ബീ​ഹാ​ർ അ​രൈ​റ ഭ​ട്ടി​യാ​രി സ്വ​ദേ​ശി​ക​ളാ​യ രൂ​പ് ലാ​ൽ കു​മാ​ർ (30), പ്ര​ഭു​കു​മാ​ർ (28) എ​ന്നി​വ​രെ​യാ​ണു കു​ഴ​ൽ​മ​ന്ദം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​ക്ക് ര​​​ണ്ടോ​ടെ കു​ഴ​ൽ​മ​ന്ദം പെ​രു​ങ്കു​ന്നം കോ​തോ​ട്ടി​ലെ​ത്തി​യ യു​വാ​ക്ക​ൾ വീ​ട്ട​മ്മ​യു​ടെ പ​ഴ​യ സ്വ​ർ​ണം തി​ള​ക്കം കൂ​ട്ടി​ത്ത​രാം എ​ന്നു പ​റ​ഞ്ഞു ര​ണ്ടു പ​വ​ൻ ആ​ഭ​ര​ണം വാ​ങ്ങി രാ​സ​ലാ​യ​നി​യി​ൽ ഇ​ട്ടു.

തു​ട​ർ​ന്ന് സ്വ​ർ​ണ​ത്തി​ന്റെ നി​റം മാ​റി​യ​തോ​ടെ ക​ബ​ളി​പ്പി​ക്ക​പ്പെ​ട്ടെ​ന്നു മ​ന​സ്സി​ലാ​യ വീ​ട്ട​മ്മ പൊ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. പ്ര​തി​ക​ളെ പാ​ല​ക്കാ​ട് ഒ​ന്നാം ക്ലാ​സ് ജു​ഡീ​ഷ്യ​ൽ കോ​ട​തി 15 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു. കൊ​ല്ല​ങ്കോ​ട് പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ന​ട​ന്ന സ​മാ​ന രീ​തി​യി​ലു​ള്ള ത​ട്ടി​പ്പി​നു ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലെ പ്ര​തി​ക​ളും ഇ​വ​ർ​ത​ന്നെ​യാ​ണെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ൽ തെ​ളി​ഞ്ഞി​ട്ടു​ണ്ട്.

Tags:    
News Summary - Attempt to theft gold; Two Bihar natives arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.