കോട്ടായി: കോട്ടായി, അയ്യംകുളം-വലിയപറമ്പ് കാഡ കനാൽ നവീകരണ പ്രവൃത്തി തുടങ്ങിയതിൽ കർഷകർക്കാശ്വാസം. മെയിൻ കനാൽ വൃത്തിയാക്കിയെങ്കിലും കാഡ, കൈകനാലുകൾ കാടുമൂടിയും പലയിടങ്ങളിലും ബണ്ട് തകർന്നും കിടക്കുന്നതിനാൽ കനാലിൽ വെള്ളം വിട്ടാൽ അൽപംപോലും പാടശേഖരങ്ങളിലേക്ക് എത്താറില്ല.
ആഴ്ചകൾക്കുമുമ്പ് ഇക്കാര്യം ‘മാധ്യമം’ വാർത്ത നൽകിയിരുന്നു. മലമ്പുഴ ഇറിഗേഷൻ മാത്തൂർ ഡിവിഷൻ ഓഫിസിന്റെ നേതൃത്വത്തിൽ അയ്യംകുളം-വലിയപറമ്പ് പ്രദേശത്തെ കാഡ കനാൽ 200 മീറ്റർ ദൂരം കോൺക്രീറ്റ് ചെയ്ത് നവീകരിക്കുന്ന പ്രവൃത്തിയാണ് നടക്കുന്നത്.
അതേസമയം, കാഡ കനാൽ നവീകരണ പ്രവൃത്തിയുടെ മറവിൽ കനാലിൽ മുമ്പുണ്ടായിരുന്ന അനവധി ലോഡ് കരിങ്കല്ല് കടത്തിയതായി ആരോപണമുയർന്നിട്ടുണ്ട്. എന്നാൽ, നവീകരണപ്രവൃത്തി നടക്കുന്ന കാഡ കനാൽ പരിസരത്ത് ഇത്രയധികം കരിങ്കല്ല് കുട്ടിയിടാൻ സൗകര്യമില്ലാത്തതിനാൽ മാത്തൂർ ഡിവിഷൻ ഓഫിസ് കോമ്പൗണ്ടിലേക്ക് മാറ്റിയതാണെന്നാണ് കരാറുകാരന്റെ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.