കോയമ്പത്തൂർ: പുസ്തകോത്സവത്തിന് പ്രൗഡഗംഭീരമായ തുടക്കം. ജമാഅത്തെ ഇസ്ലാമി കോയമ്പത്തൂർ ഘടകത്തിന്റെ നേതൃത്വത്തിൽ കറുമ്പുക്കട ഹിദായ കോളജിലാണ് പുസ്തകോത്സവം ആരംഭിച്ചത്. ജമാഅത്തെ ഇസ്ലാമി തമിഴ്നാട് പ്രസിഡന്റ് ഹനീഫ മൻബയി ഉദ്ഘാടനം ചെയ്തു. നൂറിലധികം സ്റ്റാളുകളിലായി നാലിലധികം ഭാഷയിലെ പുസ്തകങ്ങളാണ് വിൽപനക്കുള്ളത്.
വിദ്യാർഥികൾ, വനിതകൾ, ഖുർആൻ, ഹദീസ് തുടങ്ങിയ മേഖലകൾ തിരിച്ചുള്ള സ്റ്റാളുകളിൽ ലക്ഷത്തിലധികം ഗ്രന്ഥങ്ങൾ ഉണ്ട്. വിദ്യാർഥികൾ, സ്ത്രീകളുൾപ്പെടെ നിരവധി സന്ദർശകർ എത്തുന്നുണ്ട്. മാർച്ച് മൂന്നിന് പുസ്തകോത്സവം സമാപിക്കും. ഉദ്ഘാടന സമ്മേളനത്തിൽ ജമാഅത്തെ ഇസ്ലാമി കോയമ്പത്തൂർ പ്രസിഡന്റ് ഉമർ ഫാറൂഖ് അധ്യക്ഷത വഹിച്ചു.
കെ. ജലാലുദ്ദീൻ, ജൈനുലാബിദീൻ, സാദിഖ്, അബ്ദുൽ ഗഫൂർ, സുലൈമാൻ, അഹമദ് കബീർ, അബ്ദുൽ റഹ്മാൻ, കബീർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.