മുതലമട: ചുള്ളിയാർ ഡാം സുരക്ഷ ശക്തമാക്കൽ പദ്ധതിക്ക് തുടക്കം കുറിച്ചു. ഡാമിൽ അനധികൃത മത്സ്യബന്ധനം, ഡാം സാമഗ്രികളുടെ മോഷണം, ലഹരി മാഫിയ താവളമാക്കൽ, സാമൂഹിക വിരുദ്ധരുടെ ശല്യം എന്നിവക്ക് പരിഹാരം കണ്ടെത്താനാണ് ഇറിഗേഷൻ, ഫിഷറീസ് വകുപ്പുമായി സഹകരിച്ച് പൊലീസിന്റെ നേതൃത്വത്തിൽ ഡാം സുരക്ഷ പദ്ധതി ആരംഭിച്ചത്. ചിറ്റൂർ ഡിവൈ.എസ്.പി സുന്ദരൻ ഉദ്ഘാടനം ചെയ്തു.
ചുള്ളിയാർ ഡാമിന്റെ പരിസര പ്രദേശത്ത് സാമൂഹിക വിരുദ്ധരുടെ കടന്നുകയറ്റം വർധിച്ചത് സംബന്ധിച്ച് ഇറിഗേഷൻ, ഫിഷറീസ് വകുപ്പുകളുടെ പരാതി ലഭിച്ചതോടെയാണ് സുരക്ഷ ക്രമീകരണം ഒരുക്കുന്നതെന്ന് കൊല്ലങ്കോട് സി.ഐ എ. വിപിൻദാസ് പറഞ്ഞു. ജില്ലയിൽ ആദ്യമായാണ് ഡാമിന്റെ സുരക്ഷ വർധിപ്പിക്കാൻ തൊഴിലാളികളുടെ സഹകരണത്തോടെ സുരക്ഷ പദ്ധതി നടപ്പാക്കുന്നത്. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അബ്ദുൽ മജീദ് അടക്കമുള്ള വിവിധ വകുപ്പ് മേധാവികൾ ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.