കുഴൽമന്ദം: സംസ്ഥാനത്തെ 36 ലക്ഷം കുടുംബങ്ങള്‍ക്ക് ശുദ്ധജലമെത്തിക്കാന്‍ സര്‍ക്കാറിന് കഴിഞ്ഞിട്ടുണ്ടെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്. കണ്ണാടി, കുഴല്‍മന്ദം, തേങ്കുറിശ്ശി ഗ്രാമപഞ്ചായത്തുകളിലെ സമഗ്ര ഗ്രാമീണ കുടിവെള്ള പദ്ധതിയുടെ മൂന്നാംഘട്ട നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ശേഷിക്കുന്നവ രണ്ട് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.
തേങ്കുറിശ്ശി ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടിയില്‍ കെ.ഡി. പ്രസേനന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. കണ്ണാടി, കുഴല്‍മന്ദം ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എം. ലത, മിനി നാരായണന്, തേങ്കുറിശ്ശി, കണ്ണാടി, കുഴല്‍മന്ദം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ കെ. സ്വര്‍ണമണി, കെ.ടി ഉദയകുമാര്‍, ജയപ്രകാശ് എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.