പറളി: മേലാമുറി-കുളപ്പുള്ളി സംസ്ഥാനപാതയിൽ പറളി പുഴ പാലത്തിെൻറ തകർന്ന കൈവരിയുടെ പുനർനിർമാണത്തിലെ അപാകത്തിനെതിരെ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു.
കൈവരി നിർമിക്കുന്നതിൽ വളരെ കനം കുറഞ്ഞ കമ്പി ഉപയോഗിക്കുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് പ്രവർത്തകർ രംഗത്തുവന്നത്. കൃത്യമായ അളവിലുള്ള കമ്പി ഉപയോഗിച്ച് പണി നടത്താൻ കരാറുകാരൻ തയാറായതോടെയാണ് കോൺഗ്രസുകാർ പ്രതിഷേധം അവസാനിപ്പിച്ചത്. മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് എം.ആർ. ഗുരുവായൂരപ്പൻ, ഹംസ, കെ.എസ്. രാധാകൃഷ്ണൻ, രാധാകൃഷ്ണൻ കൂത്തുപറമ്പ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.