പത്തിരിപ്പാല: മണ്ണൂർ-കാഞ്ഞിരം പാറമേഖലയിലെ സബ് കനാലിന്റെ നിർമാണം പൂർത്തിയായതോടെ കർഷകരുടെ കാൽനൂറ്റാണ്ടിലേറെയുള്ള ആവശ്യത്തിനാണ് പരിഹാരമായത്. 10 മീറ്ററോളം താഴ്ചയുള്ള കനാലാണിത്. പലപ്പോഴും മണ്ണിടിഞ്ഞ് ജലവിതരണം തടസമാകുന്നതോടെ കൃഷിയിറക്കൽപോലും തടസപെട്ടിരുന്നു. ആഴമുള്ള കനാലായതിനാൽ മണ്ണ് പോലും പുറത്തേക്ക് മാറ്റാൻ കഴിഞ്ഞിരുന്നില്ല. കനാൽ നവീകരിക്കണമെന്നാവശ്യപ്പെട്ട് 2002ൽ ഇറിഗേഷൻ വകുപ്പിന് പരാതി നൽകിയെങ്കിലും 20 വർഷത്തിന് ശേഷമാണ് നടപടിയുണ്ടായത്.
34 ലക്ഷം രൂപ ചിലവിലാണ് ഏകദേശം 118 മീറ്റർ വലിയകനാൽ നിർമിച്ചത്. ചേറുംബാല, പാതിരിപാടം, എന്നി പാടശേഖരങ്ങളിലേക്ക് ഈ സമ്പ് കനാൽ വഴിയാണ് ജലം എത്തുന്നത്. മാലിന്യം നിറഞ്ഞ് ഒഴുക്ക് തടസ്സപ്പെടാതിരിക്കാൻ മുൻഭാഗത്ത് വല സ്ഥാപിക്കണമെന്നും ചേറും ബാലപാടശേഖര സമിതി പ്രസിഡന്റ് കെ. രാധാകൃഷ്ണൻ ആവശ്യപെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.