മു​നി​സി​പ്പ​ല്‍ ബ​സ്​ സ്റ്റാ​ൻ​ഡ്​ നി​ര്‍മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡി.​പി.​ആ​ർ ത​യാ​റാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി മ​ണ്ണു​പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു

മുനിസിപ്പല്‍ ബസ് സ്റ്റാൻഡ് നിര്‍മാണം; പ്രാഥമിക പ്രവൃത്തികൾ തുടങ്ങി

പാലക്കാട്: നഗരത്തിലെ മുനിസിപ്പല്‍ ബസ് സ്റ്റാൻഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് ഡി.പി.ആർ തയാറാക്കുന്നതിന്റെ ഭാഗമായി മണ്ണുപരിശോധന ആരംഭിച്ചു. 2018 ആഗസ്റ്റ് രണ്ടിന് ബസ് സ്റ്റാൻഡിന് സമീപത്തെ കെട്ടിടത്തിന്‍റെ ഒരുവശം ഇടിഞ്ഞു വീണതോടെയാണ് മുനിസിൽപ്പൽ സ്റ്റാൻഡ് പൊളിച്ചുനീക്കിയത്.

സ്റ്റാൻഡ് കെട്ടിടത്തിന് ബലക്ഷയമെന്ന പരിശോധന റിപ്പോർട്ടിനെ തുടർന്നായിരുന്നു നടപടി. രണ്ടു ഘട്ടങ്ങളിലായി നിർമാണം പൂർത്തിയാക്കുമെന്നാണ് നഗരസഭ നേരത്തേ പറഞ്ഞത്. ആദ്യം ബസ് ടെർമിനൽ നിർമാണവും അടുത്തഘട്ടം കോംപ്ലക്സ് നിർമാണവും.

സ്റ്റാൻഡ് പരിസരം കാടുമൂടി കിടക്കുകയാണ്. നാലുവർഷത്തിനിടയിൽ നിർമാണത്തിന്‍റെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിക്കാത്തത് നഗരസഭയക്ക് ഏറെ പഴി കേൾക്കേണ്ടിവന്നു. വ്യാപാരി വ്യവസായികൾ ഉൾപ്പെടെ നിരവധി സംഘടനകൾ സമരം നടത്തിയിരുന്നു.

കഴിഞ്ഞമാസമാണ് ഡി.പി.ആറിനും മണ്ണ് പരിശോധനക്കും അനുമതി നല്‍കിയത്. വ്യാഴാഴ്ച നടന്ന മണ്ണുപരിശോധനയിൽ നഗരസഭ ചെയര്‍പേഴ്സൻ പ്രിയ അജയന്‍, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്സൻ ടി.എസ്. മീനാക്ഷി, വാര്‍ഡ് കൗണ്‍സിലര്‍ സെയ്ത് മീരാന്‍ ബാബു, എ.ഇ. സ്മിത, കൗണ്‍സിലര്‍മാരിയ വിശ്വനാഥന്‍, കൃഷ്ണന്‍, ബഷീറുപ്പ, വ്യാപാരി നേതാക്കളായ മുഹമ്മദ് റാഫി, ടി.പി. സക്കറിയ, സിദ്ദീഖ്, അസ്സൻ മുഹമ്മദ് എന്നിവർ പങ്കെടുത്തു.

Tags:    
News Summary - Construction of Municipal Bus Stand Preliminary works have started

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.