പാലക്കാട്: ലോക സൈക്കിൾ ദിനത്തോടനുബന്ധിച്ച് ഒരു നൂറ്റാണ്ട് പഴക്കമുള്ള നറുകംപുള്ളി പാലത്തിലേക്ക് സൈക്കിൾ യാത്ര സംഘടിപ്പിച്ചു. 1923 ഡിസംബർ 23 നാണ് സി.പി. രാമസ്വാമി അയ്യർ സി.ഐ.ഇ പാലം ഗതാഗതത്തിന് തുറന്നു കൊടുത്തത്. കോയമ്പത്തൂരിനെയും മലബാറിനെയും ബന്ധിപ്പിക്കാൻ കോരയാറിന് കുറുകെ പണിത പാലം ഇന്ന് ഉപയോഗശൂന്യമാണ്. ടൂറിസം, തദ്ദേശ സ്വയംഭരണം, ആർക്കിയോളജി, പൊതുമരാമത്ത് വകുപ്പുകൾ മുൻകൈയെടുത്ത് ചരിത്ര ടൂറിസം സാധ്യതകൾക്കനുസരിച്ച് പാലം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സൈക്കിളിസ്റ്റുകൾ നിവേദനം നൽകി.
പാൽഘാട്ട് ഹിസ്റ്ററി ക്ലബ് പ്രസിഡന്റ് ബോബൻ മാട്ടുമന്ത, വിക്ടോറിയ കോളജ് പ്രദേശിക ചരിത്ര പഠനകേന്ദ്രം കോഓഡിനേറ്റർ ഡോ. ടി. ദിവ്യ, അഡ്വ. ലിജോ പനങ്ങാടൻ, ഫോർട്ട് പെഡലേഴ്സ് പ്രസിഡന്റ് വേണുഗോപാൽ, സെക്രട്ടറി ജയറാം കൂട്ടപ്ലാവിൽ, എ.ജി. ദീലിപ്, ബുന്യാമിൻ, മഹേഷ് മുള്ളത്ത് എന്നിവർ സംസാരിച്ചു. 70 സൈക്കിളിസ്റ്റുകൾ പങ്കെടുത്തു.
പാൽഘാട്ട് ഹിസ്റ്ററി ക്ലബ്, ഫോർട്ട് പെഡലേഴ്സ് പാലക്കാട്, ബയോഡൈവേഴ്സിറ്റി മാനേജ്മെന്റ് കമ്മിറ്റി അകത്തേത്തറ ഗ്രാമപഞ്ചായത്ത്, ഗവ. വിക്ടോറിയ കോളജ് പ്രാദേശിക ചരിത്ര പഠനകേന്ദ്രം ചരിത്ര വിഭാഗം, ഡെകത്ലോൺ സ്പോർട്സ് ഇന്ത്യ എന്നിവരായിരുന്നു സംഘാടകർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.