കൊല്ലങ്കോട്: ചുള്ളിയാർ ഡാമിൽ ചാടിക്കുളിക്കൽ അപകടത്തിന് കാരണമാകുമെന്ന് ആശങ്ക. ചുള്ളിയാർ ഡാം പ്രധാന ഷട്ടറിെൻറ ഭാഗത്തുനിന്ന് ഡാമിലേക്കുള്ള ചാടിക്കുളിയാണ് അപകടത്തിലേക്ക് വഴിവെക്കുന്നത്.
ഡാം കാണാനെത്തുന്നവരും പ്രദേശവാസികളുമാണ് മത്സരിച്ച് 40 അടിയിൽ താഴെയുള്ള ജലനിരപ്പിലേക്ക് എടുത്ത് ചാടുന്നത്. അപകടകരമായ ഇത്തരം പ്രവണതകളിൽ മരണങ്ങൾ വരെ സംഭവിച്ചിട്ടും ഉദ്യോഗസ്ഥർ അനങ്ങുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.
ഡാമിലേക്ക് ചാടി പരിക്കേൽക്കുന്നതും മരിക്കുന്നതും വാർത്തകളാകുേമ്പാൾ ഡാം സുരക്ഷ പരിശോധിക്കാൻ നിയോഗിച്ച ഉദ്യോഗസ്ഥർ ഡാമിലെത്തി സന്ദർശകരെ നിരീക്ഷിക്കാത്തത് ദുരന്തങ്ങൾ ആവർത്തിക്കാനിടയാക്കും.
നാല് കോടിയിലധികം രൂപ ചെലവഴിച്ച് ഡാം സുരക്ഷക്കായി ചുറ്റുമതിൽ, ഹൈമാസ്റ്റ് ബൾബ് തുടങ്ങിയവ സജ്ജീകരിച്ചെങ്കിലും ഡാമിൽ എത്തുന്നവരെ നിരീക്ഷിക്കാൻ സി.സി.ടി.വി കാമറകൾ സ്ഥാപിക്കേണ്ടതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.