പാലക്കാട്: അമ്പത് കുപ്പി ഹഷീഷ് ഒായിലുമായി യുവാവ് പിടിയിൽ. തൃക്കടീരി സ്വദേശി മൻസൂർ അലിയാണ് (33) ജില്ല ലഹരിവിരുദ്ധ സ്ക്വാഡും പാലക്കാട് ടൗൺ നോർത്ത് പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ പിടിയിലായത്. ഇയാൾ പാലക്കാട് മുനിസിപ്പൽ ബസ്സ്റ്റാൻഡ് പരിസരത്ത് ഇടപാടുകാരെ കാത്തുനിൽക്കുന്നതായി രഹസ്യവിവരം ലഭിച്ചതിെൻറ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പിടികൂടിയ ഹഷീഷ് ഓയിലിന് മൂന്നുലക്ഷം വിലവരുമെന്ന് െപാലീസ് പറഞ്ഞു.
ആന്ധ്രപ്രദേശടക്കം സംസ്ഥാനങ്ങളിൽനിന്ന് രഹസ്യകേന്ദ്രങ്ങളിൽ എത്തിക്കുന്ന കഞ്ചാവ് വാറ്റി ഹഷീഷ് ഒായിൽ നിർമിച്ച് വിപണിയിൽ എത്തിക്കുന്ന കൊച്ചി കേന്ദ്രീകരിച്ചുള്ള കഞ്ചാവുലോബിയെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം ഉൗർജിതപ്പെടുത്തിയതായും പൊലീസ് പറഞ്ഞു. കഴിഞ്ഞ മാസം 400 കിലോയോളം കഞ്ചാവാണ് ഡാൻസാഫ് സ്ക്വാഡ് പിടികൂടിയത്, കൂടാതെ എം.ഡി.എം.എ, ഹഷീഷ് ഓയിൽ എന്നിവയും പിടികൂടിയിരുന്നു. പ്രതിയെ കോവിഡ് പരിശോധനക്കുശേഷം കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. പാലക്കാട് ടൗൺ നോർത്ത് സബ് ഇൻസ്പെക്ടർ സുധീഷ് കുമാർ, എസ്.സി.പി.ഒ ജ്യോതികുമാർ, സി.പി.ഒമാരായ സതീഷ്, സന്തോഷ് കുമാർ, ഡ്രൈവർ എസ്.സി.പി.ഒ ഡിജേഷ്, ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളായ ടി.ആർ. സുനിൽ കുമാർ, റഹീം മുത്തു, ആർ. കിഷോർ, കെ. അഹമ്മദ് കബീർ, ആർ. വിനീഷ്, കെ.ആർ. രാജീദ്, എസ്. ഷമീർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.