അങ്കത്തട്ടിൽ കുടുംബാരവം

ഒ​േട്ടറെ പുതുമകളും കൗതുകങ്ങളും നിറഞ്ഞതാണ്​ തദ്ദേശഭരണതെരഞ്ഞെടുപ്പ്​ രംഗം. നൂറുകണക്കിന്​ വാർഡുകളിലേക്ക്​ നടക്കുന്നതെരഞ്ഞെടുപ്പങ്കത്തിൽ പലപ്പോഴും സ്ഥാനാർഥികളായി വരുന്നത്​ ഒരു വീട്ടിൽനിന്നുള്ളവർ. ദമ്പതികൾ ഒരുമിച്ച്​ ഗോദയിലിറങ്ങുന്ന കാഴ്​ച അപൂർവമല്ല. മാതാപിതാക്കളും മക്കളും ​സഹോദരങ്ങളും എന്നുവേണ്ട ഒരു വീട്ടിലേക്ക്​ വിവാഹം ചെയ്​തുവന്ന മരുമക്കൾ വരെ മത്സരത്തിനിറങ്ങുന്നു. പലപ്പോഴും ഒരു പാർട്ടിയുടെ ബാനറിൽ തന്നെയായിരിക്കും കുടുംബാംഗങ്ങളുടെ മത്സരമെങ്കിൽ ചിലപ്പോഴെങ്കിലും പരസ്​പരം അങ്കംകുറിക്കുന്ന സന്ദർഭങ്ങളുണ്ട്​. മുൻ തെരഞ്ഞെടുപ്പുകളിലേതുപോലെ ഇക്കുറിയും ജില്ലയിൽ പലയിടത്തും ഒരു വീട്ടിലുള്ളവരും കുടുംബക്കാരും സ്ഥാനാർഥിക്കുപ്പായമിട്ട്​ പ്രചാരണത്തിൽ സജീവമാണ്​​. ആ ഗണത്തിലുള്ള

ചിലരെ പരിചയപ്പെടാം

അടർക്കളത്തിൽ അമ്മയും മകളും

ശ്രീകൃഷ്ണപുരം: കരിമ്പുഴ തോട്ടരയിലെ താലപ്പൊലി പറമ്പിൽ പാർവതിയും മകൾ പി.സി. നീതുവും മത്സര രംഗത്ത്. കരിമ്പുഴ ഗ്രാമപഞ്ചായത്തിലെ തോട്ടര വാർഡിൽനിന്ന്​ സ്വതന്ത്ര സ്ഥാനാർഥിയായി സി.സി. പാർവതി ജനവിധി തേടു​േമ്പാൾ, മകൾ നീതു മത്സരിക്കുന്നത്​ ജില്ല പഞ്ചായത്ത് അട്ടപ്പാടി ഡിവിഷനിൽനിന്ന്​ എൽ.ഡി.എഫ്​ സ്ഥാനാർഥി ആയിട്ടാണ്. 2010ൽ തോട്ടര വാർഡിൽനിന്ന്​ പാർവതി വിജയിച്ചിട്ടുണ്ട്​. ആശ വർക്കർ കൂടിയാണ്​ പാർവതി. മകൾ പി.സി. നീതുവിന്​ ഇത്​ കന്നിയങ്കമാണ്​​.

വിളയൂരി​ൽ ഹുസൈനും സക്കീനയും

പട്ടാമ്പി: വിളയൂർ പഞ്ചായത്തിലേക്ക് ദമ്പതികളുടെ പോരാട്ടം വീണ്ടും. മുസ്​ലിം ലീഗിലെ ഹുസൈൻ കണ്ടേങ്കാവും ഭാര്യ സക്കീന ഹുസൈനുമാണ് വീണ്ടും കളത്തിലിറങ്ങുന്നത്. നിലവിൽ മൂന്നാം വാർഡ് പൂവാനിക്കുന്നിലെ മെംബറാണ് സക്കീന. നാലാം വാർഡായ കണ്ടേങ്കാവിനെയാണ് ഹുസൈൻ പ്രതിനിധാനം ചെയ്യുന്നത്. ഇത്തവണ സക്കീന ഹുസൈൻ അതേ വാർഡിൽതന്നെ ജനവിധി തേടുമ്പോൾ സി.പി.എമ്മി​െൻറ പത്താം വാർഡ് പേരടിയൂർ പിടിച്ചെടുക്കാനുള്ള നിയോഗമാണ് ഹുസൈനുള്ളത്. 2010ൽ സക്കീന ഹുസൈനാണ് ആദ്യമായി തെരഞ്ഞെടുപ്പ് രംഗത്തിറങ്ങിയത്. അഞ്ചുകൊല്ലം നാലാം വാർഡ് മെംബറായി കാലം പൂർത്തിയാക്കി. 2015ൽ വാർഡ് ജനറൽ ആയപ്പോൾ ഭർത്താവ് ഹുസൈൻ കളത്തിലിറങ്ങി വെന്നിക്കൊടി നാട്ടി. സക്കീന ഹുസൈൻ തൊട്ടടുത്ത മൂന്നാം വാർഡ് പൂവാനിക്കുന്നിലേക്ക് മാറി വിജയം ആവർത്തിച്ചു. പത്തു കൊല്ലത്തെ പ്രവർത്തന മികവുമായി ഭാര്യ പോരിനിറങ്ങുമ്പോൾ ഭർത്താവ് ഹുസൈ​േൻറത് രണ്ടാമൂഴമാണ്.

മങ്കരയിൽ മണികണ്ഠനും പ്രേമയും

മങ്കര: ദമ്പതികൾ ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സര രംഗത്ത്. മാങ്കുറുശ്ശിയിലെ മണികണ്ഠൻ മങ്കര ഡിവിഷനിലേക്ക് ബ്ലോക്ക്​ സ്ഥാനാർഥിയായി മത്സരിക്കുമ്പോൾ ഭാര്യ പ്രേമ മങ്കര പഞ്ചായത്തിലെ രണ്ടാം വാർഡിലാണ് ജനവിധി തേടുന്നത്. ബി.ജെ.പി മങ്കര പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറണ് മണികണ്ഠൻ. മഹിള മോർച്ചയുടെ പഞ്ചായത്ത് സെക്രട്ടറിയാണ് പ്രേമ

പട്ടഞ്ചേരി പഞ്ചായത്തിൽ ജയനും സൗമ്യയും

വടവന്നൂർ: പട്ടഞ്ചേരി പഞ്ചായത്തിൽ പതിക്കാട്ടുചള്ളകളം എൻ. ജയൻ-സൗമ്യ ദമ്പതികളാണ് ഒരുമിച്ച് മത്സരരംഗത്തുള്ളത്.

സൗമ്യ ജയൻ പട്ടഞ്ചേരി എഴാം വാർഡ് അയ്യൻവീട്ടുചള്ളയിൽനിന്നും ഭർത്താവ് എൻ. ജയൻ 11ാം വാർഡ് തെക്കേക്കാട്ടുനിന്നുമാണ് ജനവിധി തേടുന്നത്. ബി.ജെ.പി സ്ഥാനാർഥികളാണ്​ ഇരുവരും.

ജ്യേഷ്ഠനും അനുജനും

അങ്കത്തട്ടിൽ

മണ്ണാർക്കാട്: നഗരസഭയിൽ തൊട്ടടുത്ത വാർഡുകളിൽ സഹോദരങ്ങൾ മത്സരരംഗത്ത്. വാർഡ് 22ൽ സി.പി.എം സ്ഥാനാർഥിയായി മത്സരിക്കുന്ന കെ. മൻസൂറും വാർഡ് 23ൽ എൽ.ഡി.എഫ്​ സ്വതന്ത്രനായ അസ്‌ലം കളത്തിലുമാണ് സഹോദരങ്ങൾ.

വീറോടെ സുരേന്ദ്രനും സുമയും

മുതലമട: ഭർത്താവും ഭാര്യയും തെരഞ്ഞെടുപ്പ് കളത്തിൽ. ബി.ജെ.പി നെന്മാറ നിയോജക മണ്ഡലം ജനറൽ സെക്രട്ടറിയും കാമ്പ്രത്തുചള്ള വാർഡ്​ മെംബറുമായ എം. സുരേന്ദ്രനും ഭാര്യ ഡി. സുമയുമാണ് എൻ.ഡി.എ സ്ഥാനാർഥികളായി രംഗത്തുള്ളത്. സുരേന്ദ്രൻ കഴിഞ്ഞ തവണ മത്സരിച്ച് വിജയിച്ച വാർഡ് വനിത സംവരണമായതോടെയാണ് ഭാര്യ സുമക്ക് അവസരം ലഭിച്ചത്. സുരേന്ദ്രൻ ഇപ്പോൾ മത്സരിക്കുന്നത്​ ഇടുക്കപ്പാറ വാർഡിൽ. 


നഗരസഭയിൽ അധ്യാപക ദമ്പതികൾ

ചെർപ്പുളശ്ശേരി: നഗരസഭയിൽ ജനവിധി തേടുന്നവരിൽ അധ്യാപക ദമ്പതികളും. മൂന്നാം വാർഡ് തൂത ഹെൽത്ത് സെൻററിൽ പി. ജയനും വാർഡ് 33 നാലാലുംകുന്നിൽ ഭാര്യ എൻ. കവിതയുമാണ്​ മത്സരിക്കുന്നത്. ഇരുവരും ബി.ജെ.പി സ്ഥാനാർഥികൾ. പി. ജയൻ കഴിഞ്ഞ തവണ വാർഡ് 33ലെ കൗൺസിലറായിരുന്നു. തൂത വടക്കുംമുറി എൽ.പി സ്കൂൾ അധ്യാപകനാണ് ജയൻ, കാറൽമണ്ണ എൻ.എൻ.എൻ യു.പി സ്കൂൾ അധ്യാപികയാണ് കവിത.

ആലത്തൂരിൽ പിതാവും മകളും

ആലത്തൂർ: ഗ്രാമപഞ്ചായത്തിൽ യു.ഡി.എഫ് സ്ഥാനാർഥികളിൽ പിതാവും മകളും. പിതാവ് എസ്.എ. കബീർ 15ാം വാർഡിലും മകൾ ജുമാന അസിം 10ാം വാർഡിലുമാണ് ജനവിധി തേടുന്നത്. എസ്.എ. കബീർ, നാലുതവണ മത്സരിച്ചതിൽ രണ്ടുതവണ വിജയിച്ചു. കാസർക്കോട്​ കേന്ദ്ര സർവകലാശാലയിൽനിന്ന് ഇൻറർനാഷനൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദം നേടിയ ജുമാന അസിം കെ.എസ്.യു പ്രവർത്തകയാണ്. ഇഗ്​നോ ഗാന്ധി പീസ് സ്​റ്റഡീസ് പി.ജി ഡിപ്ലോമ വിദ്യാർഥിനിയാണിപ്പോൾ. യുവശ്രീ ജില്ല വൈസ് പ്രസിഡൻറായും പ്രവർത്തിച്ചിട്ടുണ്ട്.

ജനവിധി തേടി കൊടുമ്പിൽ അമ്മയും മകനും

കൊടുമ്പ്​: ഗ്രാമപഞ്ചായത്തിൽ എൻ.ഡി.എയിൽ അമ്മയും മകനും സ്ഥാനാർഥികൾ. അമ്മ ആർ. രഞ്​ജിത മത്സരിക്കുന്നത്​ മലമ്പുഴ ​​േബ്ലാക്ക്​ പഞ്ചായത്ത്​ 11ാം ഡിവിഷൻ കരിങ്കരപ്പുള്ളിയിൽ. കൊടുമ്പ്​ പഞ്ചായത്ത്​ പത്താം വാർഡ്​ ഒാലശ്ശേരിയിലാണ്​ മകൻ എം. ദീപക്​ സ്ഥാനാർഥി. കൊടുമ്പ്​ കാഞ്ഞിരംകുന്നം കെ.സി. കളത്തിൽ വീട്​ മണികണ്​ഠ​െൻറ ഭാര്യയാണ്​ വീട്ടമ്മയായ രഞ്​ജിത. 

തേങ്കുറുശ്ശിയിൽ ദമ്പതികൾ

കുഴൽമന്ദം: തേങ്കുറുശ്ശിയിൽ ദമ്പതികൾ അങ്കത്തിന്. തേങ്കുറുശ്ശി 16ാം വാർഡ് വിളയഞ്ചാത്തനൂരിൽ മത്സരിക്കുന്ന എ. അനീഷ്കുമാറും ഒന്നാം വാർഡ് അഞ്ചത്താണിയിൽ മത്സരിക്കുന്ന ദീപ അനീഷ്കുമാറുമാണ് മത്സരംഗത്തുള്ളത്. ഇരുവരും മത്സരിക്കുന്നത്​ ബി.ജെ.പി ടിക്കറ്റിൽ. ഫർണിച്ചർ ജോലിയാണ്​ അനീഷ്​കുമാറിന്​, ദീപ വീട്ടമ്മയും.

 

Tags:    
News Summary - Family on the Election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-25 05:17 GMT