പാലക്കാട്: ജില്ലയിലെ 88 ഗ്രാമപഞ്ചായത്തുകളിൽ 64 ഇടങ്ങളിൽ എൽ.ഡി.എഫും വടകരപ്പതിയിൽ എൽ.ഡി.എഫ് പിന്തുണയോടെ വലതുകര കനാൽ (ആർ.ബി.സി) മുന്നണിയും അധികാരമേറ്റു. ശേഷിച്ച 23 ഇടങ്ങളിൽ യു.ഡി.എഫ് അധികാരത്തിൽവന്നു. എൽ.ഡി.എഫ് ഭരണത്തിലേറിയ 64 ഗ്രാമപഞ്ചായത്തുകളിൽ 63 ഇടത്ത് സി.പി.എം പ്രതിനിധികളാണ് അധ്യക്ഷസ്ഥാനത്ത്. പുതൂർ ഗ്രാമപഞ്ചായത്തിൽ സി.പി.െഎയും പെരുമാട്ടിയിൽ ജനതാദൾ-എസുമാണ് അധികാരത്തിൽ.
യു.ഡി.എഫിെൻറ 23 ഗ്രാമപഞ്ചായത്തുകളിൽ 16 ഇടത്ത് കോൺഗ്രസും ഏഴിടത്ത് മുസ്ലിംലീഗ് പ്രതിനിധികളുമാണ് പ്രസിഡൻറ് പദവിയിൽ. യു.ഡി.എഫും എൽ.ഡി.എഫും തുല്യനിലയിലായിരുന്ന കാവശ്ശേരിയിൽ ഒരു കോൺഗ്രസ് അംഗത്തിെൻറ വോട്ട് അസാധുവായതോടെ സി.പി.എം ഭരണം പിടിച്ചു. എൽ.ഡി.എഫിന് ഒരംഗത്തിെൻറ ഭൂരിപക്ഷമുണ്ടായിരുന്ന മങ്കരയിൽ സി.പി.എം അംഗത്തിെൻറ വോട്ട് അസാധുവായതോടെ നടത്തിയ നറുക്കെടുപ്പിൽ കോൺഗ്രസ് പ്രതിനിധി അധ്യക്ഷപദത്തിലേറി.
ഇരു മുന്നണികളും തുല്യനിലയിലായിരുന്ന കുഴൽമന്ദത്തും നെന്മാറയിലും നറുക്കുവീണത് കോൺഗ്രസിനും കൊപ്പവും കപ്പൂരും തുണച്ചത് സി.പി.എമ്മിനേയും. 13 േബ്ലാക്ക് പഞ്ചായത്തുകളിൽ 11 ഇടത്തും എൽ.ഡി.എഫ് അധികാരത്തിലേറി. ഇതിൽ ഒമ്പതിടത്ത് സി.പി.എമ്മും ചിറ്റൂർ േബ്ലാക്കിൽ ഘടകകക്ഷിയായ ജനതാദൾ-എസും അട്ടപ്പാടിയിൽ സി.പി.െഎയുമാണ് പ്രസിഡൻറ് പദവിയിെലത്തിയത്.
യു.ഡി.എഫിെൻറ രണ്ടു േബ്ലാക്ക് പഞ്ചായത്തുകളിലും (മണ്ണാർക്കാട്, പട്ടാമ്പി) മുസ്ലിം ലീഗ് പ്രതിനിധികളാണ് അധ്യക്ഷസ്ഥാനത്ത്. കഴിഞ്ഞതവണ ജില്ലയിലെ 88 ഗ്രാമപഞ്ചായത്തുകളിൽ 69 ഇടത്ത് എൽ.ഡി.എഫും 18 ഇടത്ത് യു.ഡി.എഫുമാണ് അധികാരത്തിൽ ഉണ്ടായിരുന്നത്. വടകരപ്പതിയിൽ ആർ.ബി.സി മുന്നണി. 13 േബ്ലാക്ക് പഞ്ചായത്തുകളിൽ എൽ.ഡി.എഫ് 11ലും യു.ഡി.എഫ് രണ്ടിലുമാണ് അധികാരത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.