പാലക്കാട്: ജില്ലയിലെ എല്ലാ ഉത്സവങ്ങളിലും ഹരിതചട്ടം പാലിക്കണമെന്ന് മാലിന്യമുക്തം നവകേരളം ജില്ല കാമ്പയിന് സെക്രട്ടറിയേറ്റ് യോഗം. ഒരോ ഉത്സവകമ്മിറ്റികളും ഹരിതചട്ട പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കണം. ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഹരിതകര്‍മ സേനാംഗങ്ങളുടെ പ്രവര്‍ത്തനം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഉറപ്പാക്കണം. ഉത്സവശേഷം പ്രധാനനിരത്തുകള്‍ ശുചിയാക്കണം. പാഴ് വസ്തുക്കള്‍ വേര്‍തിരിച്ച് നിക്ഷേപിക്കുന്നതിനുള്ള സൗകര്യങ്ങള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മേല്‍നോട്ടത്തില്‍ ഉത്സവകമ്മിറ്റികള്‍ തയാറാക്കണം. ഹരിതചട്ടം പാലിക്കുന്നതിനുള്ള സംഘാടനം നടത്തുന്നതിന് പ്രത്യേക സമിതി ഉത്സവകാലഘട്ടത്തില്‍ പ്രവര്‍ത്തിക്കണം. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശം അനുസരിച്ചുള്ള ഹരിതചട്ട പാലനം പരിശീലനങ്ങള്‍ ശുചിത്വമിഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കും. തദ്ദേശ സ്വയംഭരണ ജോയിന്റ് ഡയറക്ടറുടെ ഓഫിസില്‍ ചേര്‍ന്ന യോഗത്തില്‍ ശുചിത്വമിഷന് ജില്ല കോഓര്‍ഡിനേറ്റര്‍ ജി. വരുണ്‍, മാലിന്യമുക്തം നവകേരളം കോഓര്‍ഡിനേറ്റര്‍ വൈ. കല്യാണകൃഷ്ണന്, മാലിന്യമുക്തം നവകേരളം കര്‍മപദ്ധതി കോഓര്‍ഡിനേറ്റര്‍ പി. സെയ്തലവി, തദ്ദേശ സ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ഹമീദ ജലീസ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.