കൊല്ലങ്കോട്: കൊല്ലങ്കോട് ഫയർസ്റ്റേഷൻ പരിധിയിൽ മാത്രം കഴിഞ്ഞ രണ്ടാഴ്ചയിൽ 38 സ്ഥലങ്ങളിൽ അഗ്നിബാധയുണ്ടായി. ഒഴിഞ്ഞ പറമ്പുകളും കുളങ്ങളുടെ വരമ്പുകളും കൊയ്തെടുത്ത പാടങ്ങളിലെ വൈക്കോലുകളിലുമാണ് അഗ്നിബാധയുണ്ടായത്. ഇവിടേയും അശ്രദ്ധയായി വലിച്ചെറിഞ്ഞ ബീഡി കുറ്റികളാണ് വില്ലനായത്. കഴിഞ്ഞദിവസം കൊല്ലങ്കോട് ത്രാമണിയിൽ പറമ്പുകളിലുണ്ടായ അഗ്നിബാധയിൽ രണ്ടേക്കറിലധികം പറമ്പ് അഗ്നിക്കിരയായി.
പന്തുറവ, മോടങ്കാട്, പള്ളം, ത്രാമണി, ബിസ്മി നഗർ എന്നിവിടങ്ങളിൽ പടർന്ന തീ വീടുകളിലേക്ക് പടരാതിരിക്കാൻ അഗ്നിരക്ഷ സേനയോടൊപ്പം നാട്ടുകാരും സഹായിച്ചു. സ്റ്റേഷൻ ഓഫിസർ അർജുൻ കെ. കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം രാവിലെ മുതൽ വൈകീട്ട് വരെയുള്ള ഇടപെടലുകൾക്കൊടുവിലാണ് തീയണച്ചത്. ടി. രതീഷ്, എസ്. പ്രശാന്ത്, എസ്. ഷാജി, പി. കൃഷ്ണരാജ്, രാമകൃഷ്ണൻ, സുൽഫിക്കർ അലി തുടങ്ങിയവർ അടങ്ങുന്ന സംഘമാണ് എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.