മുതലമട (പാലക്കാട്): വാഹനപരിശോധന അതിർത്തിയിൽ പ്രഹസനമായി. ഗോവിന്ദാപുരം, ചെമ്മണാമ്പതി, അതിർത്തികളിലാണ് പൊലീസ്, ആരോഗ്യവകുപ്പുകളുടെ പരിശോധന കടലാസിലൊതുങ്ങിയത്. പൊലീസ്, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ഉണ്ടെങ്കിലും ഇവയൊന്നും കാര്യക്ഷമമായി പ്രവർത്തിക്കാത്തതിനാൽ പാസില്ലാത്ത നിരവധി ആളുകളാണ് അതിർത്തി കടന്ന് കേരളത്തിലെത്തുന്നത്.
ചരക്കുവാഹനങ്ങളിൽ ആറിലധികം പേർ കടക്കുമ്പോൾ ഇവരെ തിരിച്ചയക്കാൻ അധികൃതർ തയാറാകുന്നില്ല. തമിഴ്നാട്ടിൽ പൊതുഗതാഗതം നിലച്ചതിനാൽ മറ്റു വാഹനങ്ങളിൽ ഗോവിന്ദാപുരം വരെ എത്തിയവർ കാൽനടയായി അതിർത്തി കടന്നുപോകുന്നത് നിരവധി ഉണ്ടായിട്ടും അധികൃതരുടെ നടപടി ഉണ്ടാകുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.
റവന്യൂവകുപ്പ് അധികൃതരും സർക്കിൾ ഇൻസ്പെക്ടർ റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥരും അതിർത്തികളിലെ പ്രധാന ചെക്ക് പോസ്റ്റിൽ വീണ്ടും നിയമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.