കെ.എസ്.ആർ.ടി.സിക്ക് കെട്ടിട നമ്പറില്ലെന്ന്; അന്വേഷണവുമായി പാലക്കാട് നഗരസഭ

പാ​ല​ക്കാ​ട്: കെ.​എ​സ്.​ആ​ർ.​ടി.​സി സ്റ്റാ​ൻ​ഡി​ന് കെ​ട്ടി​ട ന​മ്പ​ർ ഇ​ല്ലാ​ത്ത​തും ലൈ​സ​ൻ​സി​ല്ലാ​തെ ഇ​വി​ടെ ക​ട​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​തും പ​രി​ശോ​ധി​ക്കാ​ൻ ന​ഗ​ര​സ​ഭ. സെ​ക്ര​ട്ട​റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ഷ​യം വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കാ​ൻ തി​ങ്ക​ളാ​ഴ്ച ചേ​ർ​ന്ന കൗ​ൺ​സി​ൽ യോ​​ഗം നി​ർ​ദേ​ശം ന​ൽ​കി. ട്രെ​ഞ്ചി​ങ് ​ഗ്രൗ​ണ്ടി​ലെ വ​ളം നി​ർ​മാ​ണം സ്വ​കാ​ര്യ ക​മ്പ​നി​യെ ഏ​ൽ​പി​ക്കാ​നു​ള്ള തീ​രു​മാ​നം സ്റ്റി​യ​റി​ങ് ക​മ്മി​റ്റി പ​രി​ശോ​ധി​ക്കാ​നും തീ​രു​മാ​ന​മാ​യി. തെ​രു​വു​നാ​യ് ശ​ല്യ​വും ന​ഗ​ര​പാ​ത​ക​ളി​ലെ ഇ​രു​ട്ടും യോ​ഗ​ത്തി​ൽ സ​ജീ​വ ച​ർ​ച്ച​യാ​യി.

ന​ഗ​ര​ത്തി​ൽ ഹൈ​മാ​സ്റ്റ് അ​ട​ക്കം ലൈ​റ്റു​ക​ൾ സ്ഥാ​പി​ക്കു​ന്ന​ത് ജി​ല്ല പ​ഞ്ചാ​യ​ത്തി​ലെ ഇ​ല​ക്ട്രി​ക്ക​ൽ വി​ഭാ​ഗ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ്. ന​ഗ​ര​സ​ഭ ന​ട​പ​ടി പൂ​ർ​ത്തി​യാ​ക്കി ഫ​യ​ൽ കൈ​മാ​റി​യി​ട്ടു​ണ്ടെ​ന്ന് വൈ​സ് ചെ​യ​ർ​മാ​ൻ അ​റി​യി​ച്ചു. എ​ന്നാ​ൽ, ഫ​യ​ൽ കൈ​മാ​റി​യെ​ന്ന് പ​റ​യു​ന്ന​ത​ല്ലാ​തെ കാ​ര്യ​മാ​യ ഇ​ട​പെ​ട​ലു​ക​ളൊ​ന്നും ന​ഗ​ര​സ​ഭ​യു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യി​ല്ലെ​ന്ന് സി.​പി.​എം കൗ​ൺ​സി​ല​ർ​മാ​ര​ട​ക്ക​മു​ള്ള​വ​ർ വി​മ​ർ​ശ​ന​മു​ന്ന​യി​ച്ചു. വി​ഷ​യ​ത്തി​ൽ ന​ഗ​ര​സ​ഭ എ​ൻ​ജി​നീ​യ​റി​ങ് വി​ഭാ​ഗ​ത്തെ തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്കാ​യി കൗ​ൺ​സി​ൽ ചു​മ​ത​ല​പ്പെ​ടു​ത്തി.

തെ​രു​വു​നാ​യ് ശ​ല്യം രൂ​ക്ഷ​മാ​യി​ട്ടും ന​ഗ​ര​സ​ഭ ന​ട​പ​ടി​ക​ൾ കാ​ര്യ​ക്ഷ​മ​മ​ല്ലെ​ന്ന് പ്ര​തി​പ​ക്ഷ ക​ക്ഷി കൗ​ൺ​സി​ല​ർ​മാ​ർ കു​റ്റ​പ്പെ​ടു​ത്തി. ഇ​ട​പെ​ട​ൽ കാ​ര്യ​ക്ഷ​മ​മാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​മു​യ​ർ​ന്നു. വി​ഷ​യ​ത്തി​ൽ മ​തി​യാ​യ ഫ​ണ്ടി​ന്‍റെ അ​ഭാ​വ​മ​ട​ക്കം വി​ല്ല​നാ​വു​ക​യാ​ണെ​ന്ന് ആ​രോ​ഗ്യ സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സ്​​മി​തേ​ഷ് പ​റ​ഞ്ഞു. സ്കൂ​ളു​ക​ൾ അം​ഗ​ൻ​വാ​ടി​ക​ൾ​ക്ക് ഫി​റ്റ്ന​സ് ന​ൽ​കാ​ത്ത ന​​ഗ​ര​സ​ഭ ന​ട​പ​ടി​യും കൗ​ൺ​സി​ലി​ൽ ചോ​​ദ്യം ചെ​യ്യ​പ്പെ​ട്ടു. ഫി​റ്റ്ന​സ് ല​ഭി​ക്കാ​ത്ത മേ​പ്പ​റ​മ്പ് യു.​പി സ്കൂ​ൾ കെ​ട്ടി​ട​മ​ട​ക്കം ഉ​ട​ൻ പ​രി​ശോ​ധി​ക്കാ​ൻ തീ​രു​മാ​ന​മാ​യി.

തി​രു​നെ​ല്ലാ​യ് റോ​ഡ് ന​വീ​ക​ര​ണം യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് ജ​ല അ​തോ​റി​റ്റി​ക്ക് ക​ത്ത് ന​ൽ​കാ​നും തീ​രു​മാ​നി​ച്ചു. അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി ഓ​രോ വാ​ർ​ഡി​നും 20 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. കെ.​എ​സ്.​ആ​ർ.​ടി.​സി​ക്കൊ​പ്പം ന​​ഗ​ര​ത്തി​ലെ അ​ന​ധി​കൃ​ത കെ​ട്ടി​ട​ങ്ങ​ളെ​ല്ലാം പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് സി.​പി.​എം കൗ​ൺ​സി​ല​ർ​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. പ​ട്ടി​ക്ക​ര ബൈ​പാ​സി​ലെ ക്ലോ​ക്ക് റൂം ​പ​രി​സ​ര​ത്തെ അ​ന​ധി​കൃ​ത കെ​ട്ടി​ട​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ് കൗ​ൺ​സി​ല​ർ​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - KSRTC does not have a building number; Palakkad Municipal Corporation with investigation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.