മൺസൂൺകാല ടൂറിസം പാക്കേജുമായി കെ.എസ്.ആർ.ടി.സി

പാ​ല​ക്കാ​ട്: കെ.​എ​സ്.​ആ​ർ.​ടി.​സി ബ​ജ​റ്റ് ടൂ​റി​സം സെ​ല്ലി​​ന്റെ ഭാ​ഗ​മാ​യി പാ​ല​ക്കാ​ട് ഡി​പ്പോ​യി​ൽ​നി​ന്ന് വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് മ​ൺ​സൂ​ൺ​കാ​ല യാ​ത്ര സം​ഘ​ടി​പ്പി​ക്കു​ന്നു. ജൂ​ലൈ ഏ​ഴ്, 14, 21, 28 തീ​യ​തി​ക​ളി​ൽ നെ​ല്ലി​യാ​മ്പ​തി​ക്കും 13ന് ​മ​ല​ക്ക​പ്പാ​റ​ക്കും 14, 28 തീ​യ​തി​ക​ളി​ൽ സൈ​ല​ന്റ് വാ​ലി​ക്കു​മാ​ണ് ട്രി​പ്പ് സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള​ത്.

നെ​ല്ലി​യാ​മ്പ​തി യാ​​ത്ര രാ​വി​ലെ ഏ​ഴി​നും മ​ല​ക്ക​പ്പാ​റ, സൈ​ല​ന്റ് വാ​ലി ട്രി​പ്പു​ക​ൾ രാ​വി​ലെ ആ​റി​നു​മാ​ണ് ആ​രം​ഭി​ക്കു​ക. ഇ​തി​നു പു​റ​മെ രാ​മാ​യ​ണ മാ​സാ​ച​ര​ണ​ത്തി​​ന്റെ ഭാ​ഗ​മാ​യി ജൂ​ലൈ 19, 24, 27 തീ​യ​തി​ക​ളി​ൽ കോ​ട്ട​യ​ത്തേ​ക്ക് നാ​ല​മ്പ​ല യാ​ത്ര​യും സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്. രാ​വി​ലെ നാ​ലി​നാ​ണ് നാ​ല​മ്പ​ല യാ​ത്ര ആ​രം​ഭി​ക്കു​ക. വി​വ​ര​ങ്ങ​ൾ​ക്ക് 8304859018, 7012988534

Tags:    
News Summary - KSRTC with monsoon tourism package

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.