ചുള്ളിയാർ ഡാം കനാൽ ഷട്ടറിൽ അറ്റകുറ്റപ്പണി പുരോഗമിക്കുന്നു

ചുള്ളിയാർ ഡാം കനാൽ ഷട്ടറിൽ ചോർച്ച; അറ്റകുറ്റപ്പണി പുരോഗമിക്കുന്നു

മുതലമട: ചുള്ളിയാർ ഡാമിന്റെ കനാൽ ഷട്ടറിൽ വീണ്ടും ചോർച്ച. രണ്ട് മാസങ്ങൾക്കു മുമ്പ് ഷട്ടറിൽ ചോർച്ച കണ്ടെത്തിയിരുന്നു. തുടർന്ന് ഡാം സുരക്ഷ അതോറിറ്റി പരിശോധന നടത്തി അറ്റകുറ്റപ്പണി നിർദേശിക്കുകയും എൻജിനീയറിങ് വിഭാഗം എത്തി പൂർത്തിയാക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ശനി, ഞായർ ദിവസങ്ങളിൽ ചോർച്ചയുണ്ടായത്. ചോർച്ച തുടർന്നാൽ നിലവിൽ രണ്ടാം വിളയിറക്കാൻ വെള്ളം ഇല്ലാതാകുമെന്ന ഭീതിയുണ്ടെന്ന് കർഷകർ പറഞ്ഞു.

എന്നാൽ, ഷട്ടറിനിടയിൽ ഏതോ വസ്തു കുടുങ്ങിയതാണ് പ്രശ്നത്തിന് വഴിവെച്ചതെന്ന് ചുള്ളിയാർ അസി. എൻജിനീയർ സിത്താര പറഞ്ഞു. മലമ്പുഴ ഇറിഗേഷൻ എൻജിനീയറിങ് എ.ഇ സതീഷിന്റെ നേതൃത്വത്തിൽ അറ്റകുറ്റപ്പണി പുരോഗമിക്കുന്നുണ്ടെന്നും ചൊവ്വാഴ്ച ഉച്ചക്കുമുമ്പ് പൂർണമായും പരിഹരിക്കുമെന്നും ചുള്ളിയാർ എ.ഇ പറഞ്ഞു.

Tags:    
News Summary - Leakage in Chulliyar Dam Canal Shutter; Repair is in progress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.