പാലക്കാട്: കോർട്ട് റോഡിൽ പ്രവർത്തിച്ചിരുന്ന പോസ്റ്റ് ഓഫിസ് അടച്ചുപൂട്ടുന്നതിനെതിരെ പ്രതിഷേധം. നിലവിൽ ഓഫിസ് പ്രവർത്തിക്കുന്ന കെട്ടിടത്തിൽ വാടക നിശ്ചയിച്ച് തുടരാൻ കോടതി ഉത്തരവുണ്ടായിട്ടും അധികൃതരുടെ നടപടി ദുരൂഹമാണെന്ന് പോസ്റ്റ് ഓഫിസ് സംരക്ഷണ സമിതി സമിതി കൺവീനർ ഉണ്ണികൃഷ്ണൻ ചാഴിയാട് പറഞ്ഞു. വാടകയിനത്തിൽ വർധനവാവശ്യപ്പെട്ട് അടുത്തിടെ കെട്ടിട ഉടമ കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് നിരക്കുയർത്തി കോടതി ഉത്തരവായിരുന്നു. ഇത് അധിക ചിലവാണെന്നാണ് അധികൃതരുടെ വിലയിരുത്തൽ. ഹെഡ് പോസ്റ്റ് ഓഫിസിലേക്ക് ഏകോപിപ്പിക്കുന്നതോടെ പ്രവർത്തനങ്ങൾ തടസമില്ലാതെ തുടരാനാവുമെന്നും വിലയിരുത്തുന്നു. വെള്ളിയാഴ്ച പോസ്റ്റ് ഓഫിസ് ഉരുപ്പടികൾ ഹെഡ്പോസ്റ്റ് ഓഫിസിലേക്ക് നീക്കാനുള്ള അധികൃതരുടെ ശ്രമം ജീവനക്കാരുടെ പ്രതിഷേധത്തെ തുടർന്ന് ഒഴിവാക്കി. നഗരസഭ കൗൺസിലർ അനുപമയടക്കമുള്ളവർ പ്രതിഷേധക്കാർക്ക് ഐക്യദാർഢ്യവുമായി എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.