കൊല്ലങ്കോട്: പൂന്തോണിചള്ളയിലെ കനാൽ അക്വഡക്റ്റ് റോഡാക്കണമെന്ന് നാട്ടുകാർ. പൂന്തോണി ചള്ള തടയണയിൽനിന്ന് വഴിതിരിച്ചു വിടുന്ന വെള്ളം പള്ളം, തിരിമികുളമ്പ് എന്നിവിടങ്ങളിലേക്ക് കൊണ്ടുപോകുന്ന കനാൽ മീങ്കര പുഴ കടക്കുന്ന അക്വഡക്റ്റാണ് റോഡാക്കി മാറ്റണമെന്ന് പ്രദേശവാസികൾ ആവശ്യമുന്നയിക്കുന്നത്. കനാലിലൂടെ വെള്ളം കടക്കാത്ത സമയങ്ങളിൽ കാൽനടയായാണ് നാട്ടുകാർ ഇരുപുറവും കടക്കുന്നത്. കനാലിനു മുകളിൽ കോൺക്രീറ്റ് സ്ലാബുകൾ സ്ഥാപിച്ച് കൈ വരി സ്ഥാപിച്ചാൽ കാൽനടയാത്രക്കാർക്കും ഇരുചക്രവാഹനങ്ങൾക്കും കടക്കാനാകും. ഇതിനായി ത്രിതല പഞ്ചായത്തുകൾ ഫണ്ട് വകയിരുത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.