മങ്കര: ലക്ഷങ്ങൾ മുടക്കി നിർമിച്ച മങ്കര പഞ്ചായത്തിലെ പകൽവീട് കാടുമൂടി നശിക്കുന്നു. മങ്കര ചെമ്മുകയിൽ മുൻ എം.എൽ.എയുടെ ആസ്തിവികസന ഫണ്ട് ഉപയോഗിച്ച് 2019ൽ പൂർത്തീകരിച്ച കെട്ടിടമാണ് നോക്കുകുത്തിയായി കിടക്കുന്നത്. ഉദ്ഘാടനം കഴിഞ്ഞ് മൂന്നുവർഷം കഴിഞ്ഞിട്ടും പ്രവർത്തനമില്ലാതെ കെട്ടിടം അടഞ്ഞ് കിടപ്പാണ്. ചുറ്റും കാടുമൂടി സാമൂഹിക വിരുദ്ധരുടെ താവളം കൂടിയായി.
പകൽവീട്ടിലേക്ക് പോകുന്ന നടവഴിപോലും ഒരാൾ പൊക്കത്തിൽ കാടുമൂടി കിടപ്പാണ്. കെയർ ഗിവർ കോഴ്സ് യോഗ്യതയുള്ള ജീവനക്കാരെ കിട്ടാത്തതാണത്രേ തുറന്ന് പ്രവർത്തിക്കാൻ കഴിയാത്തത്. ഈ യോഗ്യതയുള്ളവർക്കായി മാധ്യമങ്ങൾ വഴി പരസ്യങ്ങൾ മൂന്നുതവണ നൽകിയെങ്കിലും ആരും എത്തിയില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് എം.എൻ. ഗോകുൽദാസ് പറഞ്ഞു. എന്നാൽ മറ്റു യോഗ്യതയുള്ള ആരെയെങ്കിലും നിയമിച്ചില്ലെങ്കിൽ ലക്ഷങ്ങൾ മുടക്കി നിർമിച്ച പകൽവീട് തുറന്ന് പ്രവർത്തിക്കാതെ പൂർണമായും നശിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു. കലക്ടർ ഇടപെട്ട് അടിയന്തര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.