പാലക്കാട്: ‘‘നഗരത്തിന് പുറത്താണ് വീട്. അരമണിക്കൂറിൽ അധികം ബസിൽ യാത്ര ചെയ്താണ് പതിവായി സ്കൂളിൽ എത്തുക. രാവിലെ ഏഴുമണിക്ക് എത്തണമെന്നൊക്കെ പറയുന്നത് അൽപം കടന്ന കൈയാണ്. പരീക്ഷയെഴുതുന്ന വിദ്യാർഥികൾക്ക് ക്ഷീണവും മാനസിക സമ്മർദവും കൂട്ടാനേ ഇതുപകരിക്കു’’ -പേരുവെളിപ്പെടുത്തരുതെന്ന് അഭ്യർഥിച്ചുകൊണ്ടാണ് നഗരത്തിലെ പ്രമുഖ സ്കൂളുകളിലൊന്നിലെ പ്ലസ് ടു വിദ്യാർഥിനിയുടെ പിതാവ് ‘മാധ്യമ’ത്തോട് വിഷമം പറഞ്ഞത്.
പാലക്കാട് ലോക്സഭ മണ്ഡലം ബി.ജെ.പി സ്ഥാനാർഥി സി. കൃഷ്ണകുമാറിന്റെ പ്രചാരണ പരിപാടിയുടെ ഭാഗമായാണ് 19ന് രാവിലെ 8.30ന് നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ സംഘടിപ്പിക്കുന്നത്. നഗരത്തിൽ ബി.ഇ.എം, മോയൻസ്, പി.എം.ജി സ്കൂളുകളിലായി ആയിരത്തോളം വിദ്യാർഥികളാണ് ഹയർ സെക്കൻഡറി പരീക്ഷ എഴുതുന്നത്. ഇവർക്ക് പരീക്ഷ എഴുതാനായി സ്കൂളിൽ എത്താൻ ക്രമീകരണങ്ങൾ ഒരുക്കണമെന്ന് കലക്ടർ പൊലീസിന് നിർദേശം നൽകിയിരുന്നു.
എന്നാൽ, റോഡ് ഷോയുടെ തിരക്കും വിദ്യാർഥികൾക്ക് ഉണ്ടായേക്കാവുന്ന ബുദ്ധിമുട്ടും കണക്കിലെടുത്താണ് 7.30ഓടെ സ്കൂളിൽ എത്താൻ നിർദേശം നൽകിയതെന്ന് ഡി.ഇ.ഒ മനോജ്കുമാർ ‘മാധ്യമ’ത്തോട് പറഞ്ഞു.
പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോയുമായി ബന്ധപ്പെട്ട് പാലക്കാട് നഗരത്തിൽ ചൊവ്വാഴ്ച രാവിലെ ഏഴ് മുതൽ ഉച്ചക്ക് 12 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ട്രാഫിക് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.