മണ്ണൂർ: ഞാവളിൽകടവിൽ ജലനിരപ്പ് താഴ്ന്നതോടെ ജലവിതരണം വീണ്ടും നിലച്ചു. ഇതോടെ മണ്ണൂർ ഗ്രാമ പഞ്ചായത്തിലും പരിസരങ്ങളിലും ജലക്ഷാമം രൂക്ഷമായി. മൂന്നാഴ്ച മുമ്പ് ജലവിതരണം നിലക്കുകയും പദ്ധതിയുടെ കിണർ തോണ്ടി പുഴയിൽനിന്ന് ചാലെടുത്തതോടെ വീണ്ടും താൽക്കാലികമായി കുടിവെള്ള വിതരണം പുനഃരാംരംഭിക്കുകയും ചെയ്തിരുന്നു.
ജലനിരപ്പ് വീണ്ടും കുറഞ്ഞതോടെ മങ്കര കാളികാവ് സത്രംകടവ് തടയണയിലെ വെള്ളം തുറന്ന് വിടുകയായിരുന്നു. ഇതേ തുടർന്ന് ഒന്നര ആഴ്ചയോളം ജലവിതരണം നടത്താനായി. എന്നാൽ ചൊവ്വാഴ്ച മുതൽ ഞാവളിൻ കടവ് തടയണയിലും പമ്പ് ഹൗസിലും വെള്ളം വറ്റിയതോടെ ചൊവ്വാഴ്ച മുതൽ പമ്പിങ് നിർത്തി. നിലവിൽ ടാങ്കർ ലോറികളിൽ ജലവിതരണം നടത്തുന്നുണ്ടങ്കിലും ശാശ്വത പരിഹാരമായില്ല.
ആളിയാർ, മലമ്പുഴ ഡാമുകൾ തുറന്ന് വിട്ടാൽ മാത്രമേ ജലവിതരണം നടത്താനാകു. അല്ലങ്കിൽ വേനൽമഴ ലഭിക്കണം. യുദ്ധകാലടിസ്ഥാനത്തിൽ വിഷയത്തിൽ എം.എൽ.എ ഇടപെടണമെന്ന് മണ്ണൂർ പഞ്ചായത്ത് അംഗവും മുസ്ലിം ലീഗ് മണ്ഡലം ട്രഷററുമായ വി.എം. അൻവർ സാദിക് ആവശ്യപെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.