ആലത്തൂർ: കാവശ്ശേരി ഗ്രാമപഞ്ചായത്തിൽ പ്രസിഡൻറ് എൽ.ഡി.എഫിനുംവൈസ് പ്രസിഡൻറ് യു.ഡി.എഫിനും ലഭിച്ചു. യു.ഡി.എഫിെൻറ ഒരു വോട്ട് അസാധുവായതിനെ തുടർന്നാണ് പ്രസിഡൻറ് സ്ഥാനം എൽ.ഡി.എഫിന് ഭാഗ്യപരീക്ഷണമില്ലാതെ ലഭിച്ചത്. ഏഴാം വാർഡിൽ വിജയിച്ച സി. രമേഷ് കുമാറാണ് പ്രസിഡൻറ്.
17 അംഗ പഞ്ചായത്തിൽ എട്ടു വീതം സീറ്റുകൾ ഇരു മുന്നണികൾക്കും ഒരു സീറ്റ് ബി ജെ.പിക്കുമാണ് ലഭിച്ചത്. ബി.ജെ.പി വിട്ടു നിന്നു.വൈസ് പ്രസിഡൻറ് വോട്ടെടുപ്പിൽ ഇരുവിഭാഗത്തിനും എട്ടുവീതം വോട്ടുകൾ കിട്ടി. തുടർന്ന് നടത്തിയ നറുക്കെടുപ്പിലാണ് അഞ്ചാം വാർഡ് പ്രതിനിധി കോൺഗ്രസിലെ ഉഷാദേവി സതീശൻ വിജയിച്ചത്. കോൺഗ്രസിൽ പ്രസിഡൻറ് സ്ഥാനത്തിന് തർക്കമുണ്ടായിരുന്നതിനാൽ അവസാന ദിവസം മധ്യസ്ഥ സ്ഥാനാർഥിയെന്ന നിലയിൽ പുതിയൊരാളെ നിശ്ചയിക്കുകയായിരുന്നു.
ഒന്നാം വാർഡിൽ വിജയിച്ച പി. കേശവദാസ്, 15ാം വാർഡിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട എ. ആണ്ടിയപ്പു എന്നിവരാണ് പ്രസിഡൻറ് സ്ഥാനത്തിന് അവകാശവാദം ഉന്നയിച്ചിരുന്നത്. ഇതിൽ ആണ്ടിയപ്പു ഡി.സി.സി സെക്രട്ടറിയാണ്. തർക്കം തുടർന്നതോടെ ഡി.സി.സി നടത്തിയ അന്വേഷണത്തിൽ ഇരുപക്ഷത്തും നാല് വീതം അംഗങ്ങൾ നിരന്നതിനാൽ അവിടെയും തീരുമാനമെടുക്കാൻ കഴിഞ്ഞില്ല.
പ്രാദേശിക തലത്തിൽ തീരുമാനമെടുക്കാൻ നിർദേശിക്കുകയായിരുന്നു. ഒടുവിൽ തർക്കം തുടർന്നു പോകുന്നതിനാൽ ഇരുവരേയും ഒഴിവാക്കി രണ്ടാം വാർഡിൽ നിന്ന് വിജയിച്ച കെ. ആനന്ദ് കുമാറിനെ പ്രസിഡൻറ് സ്ഥാനത്തേക്ക് നിശ്ചയിക്കുകയായിരുന്നു. ഈ സാഹചര്യത്തിൽ വോട്ട് അസാധുവായത് കാവശ്ശേരിയിലെ പാർട്ടിക്കുള്ളിൽ പുതിയ വിവാദത്തിന് വഴി തുറന്നിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.