പാ​ല​ക്കാ​ട് ന​ഗ​ര​ത്തി​ലെ അ​ന​ധി​കൃ​ത നി​ര്‍മാ​ണ​ങ്ങ​ൾ പൊ​ളി​ക്കു​ന്നു

‘ഓപറേഷൻ നഗരസഭ’; അനധികൃത നിര്‍മാണങ്ങൾ പൊളിച്ചു തുടങ്ങി

പാ​ല​ക്കാ​ട്: ന​ഗ​ര​ത്തി​ലെ അ​ന​ധി​കൃ​ത നി​ര്‍മാ​ണ​ങ്ങ​ള്‍ക്കെ​തി​രെ ‘ഓ​പ​റേ​ഷ​ൻ ന​ഗ​ര​സ​ഭ’ എ​ന്ന പേ​രി​ൽ ന​ട​പ​ടി തു​ട​ങ്ങി. നി​യ​മ ന​ട​പ​ടി​യും പൊ​ളി​ച്ചു​നീ​ക്ക​ലു​മാ​ണ് ന​ഗ​ര​സ​ഭ തു​ട​ങ്ങി​യ​ത്. യാ​തൊ​രു അ​നു​മ​തി​യും ഇ​ല്ലാ​തെ​യാ​ണ് ന​ഗ​ര​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലും കോം​പ്ല​ക്‌​സു​ക​ള്‍ക്ക് മു​ന്നി​ലും മ​റ്റും നി​ര്‍മാ​ണ​ങ്ങ​ള്‍ ന​ട​ന്ന​തെ​ന്ന റി​പ്പോ​ർ​ട്ടി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.

മ​ഞ്ഞ​ക്കു​ളം പ​ള്ളി​ക്ക് എ​തി​ര്‍ത്ത് വ​ശ​ത്ത് പ്ര​വ​ര്‍ത്തി​ക്കു​ന്ന സൂ​പ്പ​ര്‍മാ​ര്‍ക്ക​റ്റി​നോ​ട് ചേ​ർ​ന്ന അ​ന​ധി​കൃ​ത ക​ട​ക​ള്‍ വ്യാ​ഴാ​ഴ്ച പൊ​ളി​ച്ചു​മാ​റ്റി. സൂ​പ്പ​ര്‍മാ​ര്‍ക്ക​റ്റി​നോ​ട് ചേ​ര്‍ന്നു​ള്ള എ​ട്ട് ക​ട​ക​ളാ​ണ് പൊ​ളി​ച്ച​ത്. ചാ​യ​ക്ക​ട, കൂ​ള്‍ബാ​ര്‍, ചെ​റി​യ ഹോ​ട്ട​ല്‍ ഉ​ള്‍പ്പെ​ടെ​യു​ള്ള​വ ഇ​തി​ൽ​പെ​ടു​ന്നു. അ​ന​ധി​കൃ​ത നി​ര്‍മാ​ണ​ങ്ങ​ള്‍ക്കെ​തി​രെ ക​ര്‍ശ​ന ന​ട​പ​ടി​യു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്നും പൊ​ളി​ക്കു​ന്ന​തി​ന് ചെ​ല​വാ​യ തു​ക പ്ര​സ്തു​ത സ്ഥാ​പ​ന​ങ്ങ​ളു​ടെ ഉ​ട​മ​ക​ളി​ല്‍നി​ന്ന് ഈ​ടാ​ക്കു​മെ​ന്നും ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ര്‍മാ​ന്‍ അ​ഡ്വ. ഇ. ​കൃ​ഷ്ണ​ദാ​സ് പ​റ​ഞ്ഞു.

Tags:    
News Summary - Operation Municipality

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.