പാലക്കാട്: പാലക്കാട് നഗരസഭ പരിധിയിൽ കാമറ സ്ഥാപിക്കുന്നതിൽ ക്രമക്കേട് നടന്നോ എന്ന് പരിശോധിക്കാൻ ബുധനാഴ്ച ചേർന്ന യോഗം തീരുമാനമാകാതെ പിരിഞ്ഞു. അഴിമതി നടന്നിട്ടുണ്ടെന്ന് പ്രതിപക്ഷവും നടപടികൾ സുതാര്യമെന്ന് ഭരണപക്ഷവും ഉറച്ചുനിന്നു. 2019 ഫെബ്രുവരി രണ്ടിന് ചേർന്ന കൗൺസിൽ യോഗം കരാർ സംബന്ധിച്ച വിശദാംശങ്ങൾ പരിശോധിച്ച് അംഗീകരിച്ചതിന് രേഖകളുണ്ടെന്ന് വൈസ് ചെയർമാൻ അഡ്വ. ഇ. കൃഷ്ണദാസ് പറഞ്ഞു. എന്നാൽ, ഇതിന് തുടർന്നുള്ള കൗൺസിൽ യോഗത്തിൽ അന്ന് എതിർപ്പുമായി രംഗത്തെത്തിയ ബി.ജെ.പി അംഗം ഇപ്പോൾ നിലപാട് മാറ്റിയത് പ്രതിപക്ഷ കക്ഷികൾ ചൂണ്ടിക്കാട്ടി.
അംഗത്തിെൻറ പ്രതിഷേധത്തെ തുടർന്ന് പരസ്യകരാർ ഉൾപ്പെടുത്തിയത് പരിശോധിക്കാൻ എട്ടംഗ കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരുന്നു. കമ്മിറ്റി യോഗം ചേർന്നിട്ടില്ല. 2018ൽ കൊച്ചിൻ ഷിപ്യാർഡിെൻറ ഫണ്ടുപയോഗിച്ച് നഗരത്തിൽ കാമറ സ്ഥാപിക്കാൻ ടെൻഡർ വിളിച്ച ശേഷം പരസ്യബോർഡ് തൂക്കാൻ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയ സ്ഥാപനത്തിന് കരാർ നൽകി എന്നതാണ് പ്രതിപക്ഷ ആരോപണം. 75 ലക്ഷം രൂപ എസ്റ്റിമേറ്റ് തുക കാണിച്ച് കാമറ മാത്രം സ്ഥാപിക്കാൻ കരാർ വിളിച്ചു.
76 ലക്ഷം രൂപക്ക് സ്വകാര്യസ്ഥാപനം കരാറെടുത്തു. 2019 ജനുവരിയിൽ കരാർ ഒപ്പുവെക്കുമ്പോഴാണ് പരസ്യബോർഡ് സ്ഥാപിക്കുന്നത് കൂട്ടിച്ചേർത്തത്. ഭരണാനുമതി ലഭിക്കുന്ന വേളയിൽ ഈ നിബന്ധന ഉണ്ടായിരുന്നില്ല. പൊതുമരാമത്ത് വകുപ്പിൽനിന്ന് തൂണുകൾ സ്ഥാപിക്കാൻ നേടിയ അനുവാദത്തിൽ കാമറ മാത്രമാണ് പരാമർശിച്ചത്. എല്ലായിടത്തും തൂണ് സ്ഥാപിച്ചു. നാലുവർഷം പിന്നിടുമ്പോൾ സി.സി.ടി.വി മാത്രം സ്ഥാപിച്ചില്ലെന്നുമാണ് പ്രതിപക്ഷ ആരോപണം.
ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് വൈസ് ചെയർമാൻ അഡ്വ. ഇ. കൃഷ്ണദാസ് പറഞ്ഞു. കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് വിഷയം കൗൺസിലിെൻറ പരിഗണനക്കെത്തിയപ്പോൾ പിന്തുണച്ചവർ വർഷങ്ങൾക്കിപ്പുറം പദ്ധതി പൂർത്തീകരണത്തോട് അടുക്കുമ്പോൾ വിയോജിപ്പുമായി വരുന്നത് ഗൂഢലക്ഷ്യങ്ങൾ വെച്ചുകൊണ്ടാണ്. ആരോപണവുമായെത്തിയതും രേഖകൾ പരിശോധിക്കാനുള്ള സൗകര്യം ചെയ്തുനൽകി. എന്നാൽ, പ്രതിപക്ഷം ആരോപണം തുടരുകയാണ്. വിവാദങ്ങളുണ്ടാക്കി പണം തട്ടാനുള്ള ശ്രമമാണ് പ്രതിപക്ഷത്തെ ചിലർക്കെന്നും കൃഷ്ണദാസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.