ഒറ്റപ്പാലം: കിഫ്ബി പദ്ധതിയിൽ ഒറ്റപ്പാലത്ത് നിർമിക്കുന്ന നഗര കേന്ദ്രീകൃത മലിനജല ശുദ്ധീകരണശാലയുടെ (സ്വിവേജ് ട്രീറ്റ്മെൻറ് പ്ലാൻറ്) തുടർ പ്രവൃത്തികൾ ഉടൻ ആരംഭിക്കും. അഡ്വ. കെ. പ്രേംകുമാർ എം.എൽ.എയുടെ അധ്യക്ഷതയിൽ നഗരസഭ ഹാളിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. പദ്ധതിയുടെ പ്രാരംഭ പ്രവൃത്തികളുടെ ഭാഗമായി കെട്ടിടങ്ങളുടെ അടിത്തറ ബലപ്പെടുത്തുന്നതിനുള്ള പൈലിങ് പ്രവൃത്തികളാണ് നിലവിൽ നടന്നുകൊണ്ടിരിക്കുന്നത്.
പ്ലാൻറ് നിർമാണത്തിന് 17.73 കോടിയും പരിപാലന ചെലവിലേക്കായി 11.98 കോടിയും ഉൾപ്പെടെ 29.71 കോടി രൂപയുടേതാണ് പദ്ധതി. നഗരസഭ ബസ് സ്റ്റാൻഡിന് പിറകിലുള്ള 52 സെൻറ് സ്ഥലത്താണ് പ്ലാൻറ് നിർമിക്കുന്നത്. യോഗത്തിൽ നഗരസഭ അധ്യക്ഷ കെ. ജാനകി ദേവി, സെക്രട്ടറി എ.എസ്. പ്രദീപ്, പദ്ധതിയുടെ നിർവഹണ ഉദ്യോഗസ്ഥരായ ഇംപാക്ട് കേരളയുടെ പ്രോജക്ട് മാനേജർ എം.എൽ. ശ്രുതി പ്രോജക്ട് എൻജിനീയർ എസ്. ജിതിൻ, ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.