ഒറ്റപ്പാലം: മികച്ച പൊലീസ് സ്റ്റേഷനുള്ള ദേശീയ പുരസ്കാരത്തിന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഏർപ്പെടുത്തിയ പുരസ്കാരത്തിന് അർഹത നേടിയ ഒറ്റപ്പാലം സ്റ്റേഷനിലേക്ക് അനുമോദന പ്രവാഹം. വി.കെ. ശ്രീകണ്ഠൻ എം.പി സ്റ്റേഷൻ സന്ദർശിച്ച് സി.ഐ വി. ബാബുരാജിനെയും സേനാംഗങ്ങളെയും അനുമോദിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡന്‍റ് എൻ.കെ. ജയരാജൻ സംബന്ധിച്ചു.
നഗരസഭ അധ്യക്ഷ കെ. ജാനകിദേവി സ്റ്റേഷനിലെത്തി സി.ഐക്ക് അനുമോദന ഫലകം നൽകി. ഉപാധ്യക്ഷൻ കെ. രാജേഷ്, സ്ഥിരം സമിതി അംഗങ്ങളായ കെ. അബ്ദുൽ നാസർ, ടി. ലത, സുനീറ മുജീബ് എന്നിവർ സംബന്ധിച്ചു.
വ്യാപാരി വ്യവസായി ഏകോപനസമിതി യൂനിറ്റ് പ്രസിഡന്‍റ് സുനിൽ ബാബു സി.ഐക്ക് ഉപഹാരം സമ്മാനിച്ചു. ലത്തീഫ് അലിഫ്, പി.വി. ബഷീർ, മുജീബ് ശബ്നം, ലത്തീഫ് സലിം, മുസ്തഫ ഹാജി എന്നിവർ സംബന്ധിച്ചു. ഇന്ത്യൻ നാഷനൽ ലീഗ് മണ്ഡലം കമ്മിറ്റിക്ക് വേണ്ടി ജില്ല ജനറൽ സെക്രട്ടറി പി.വി. ബഷീർ ഉപഹാരം സമ്മാനിച്ചു. നഗരസഭയിലെ കോൺഗ്രസ്, ബി.ജെ.പി കൗൺസിലർമാരും മംഗള പത്രമടങ്ങിയ ഫലകം സി.ഐക്ക് സമ്മാനിച്ചു. സി.ഐ.ടി.യു ഓട്ടോ ടാക്സി മുനിസിപ്പൽ കമ്മിറ്റിയുടെ സ്നേഹ സമ്മാനം സെക്രട്ടറി പി.കെ. ഹരിദാസ്, പ്രസിഡന്‍റ് വി.ടി. സുരേഷ് ബാബു തുടങ്ങിയവർ സമ്മാനിച്ചു. 2021 ലെ മികച്ച പ്രവർത്തനം പരിഗണിച്ചാണ് അവാർഡ്. വെള്ളിയാഴ്ച രാവിലെ 10.30ന് പൊലീസ് ആസ്ഥാനത്തെ ബോർഡ് റൂമിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.