പാലക്കാട്: പ്രവൃത്തിദിനങ്ങളിൽ പാലക്കാട് നഗരത്തിൽ ആദ്യമെത്തുന്ന ആരും ആദ്യം ഒന്നമ്പരക്കും. തിക്കിത്തിരക്കി നഗരം കടക്കാൻ പാടുപെടുന്ന വാഹനങ്ങളുടെ നീണ്ടനിര. ഇടറോഡുകളടക്കം സമൃദ്ധമാണെങ്കിലും അലക്ഷ്യമായ പാർക്കിങ് തന്നെ വില്ലൻ. ഇടറോഡുകളിൽ വാഹനങ്ങൾ തോന്നിയപോലെ നിർത്തി ഉടമകൾ അപ്രത്യക്ഷരാകുന്നതോടെ പ്രധാന ഇടറോഡുകളിലെല്ലാം ഉച്ചേയാെട വാഹനങ്ങൾ തിക്കിത്തിരക്കുന്ന സ്ഥിതി. കുടുസ്സ് മാർഗത്തിലൂടെ നീങ്ങുന്നതിനിടെ ഏതെങ്കിലും വാഹനങ്ങൾ തമ്മിലുരസിയാൽ പിന്നെ ആ റോഡ് കുരുക്കിലമരും.
ആരുണ്ട് ചോദിക്കാൻ?
നഗരറോഡുകളിൽ തോന്നിയപോലെ വാഹനം നിർത്തിയിടുന്നതുമായി ബന്ധപ്പെട്ടുയരുന്ന പരാതികളിൽ കാര്യമായൊന്നും ചെയ്യാനാവാതെ പഴികേൾക്കാൻ മാത്രമാണ് ട്രാഫിക് പൊലീസിനാവുക. അത്രക്ക് ശുഷ്കമാണ് പൊലീസുകാരുടെ എണ്ണം. വാഹനയാത്രക്കാർ തമ്മിൽ സംഘർഷമുണ്ടാകുേമ്പാൾപോലും എത്തിച്ചേരാൻ പറ്റാത്ത സ്ഥിതി. ഇതിനിടെ നഗരത്തിലെ സുൽത്താൻപേട്ടയിൽ അമൃത് പദ്ധതിയുമായി ബന്ധപ്പെട്ട് ഗതാഗതനിയന്ത്രണം കൂടിയായേതാടെ ജോലിയും ഇരട്ടിച്ചു.
ജില്ല ആശുപത്രിക്ക് മുന്നിലും
നഗരത്തിൽ സദാ സജീവമായ ജില്ല ആശുപത്രിക്ക് മുന്നിലെ വാഹന പാർക്കിങ് സ്ഥിരം തലവേദനയാവുന്നത് ആംബുലൻസ് ഡ്രൈവർമാരടക്കമുള്ളവർക്കാണ്. പകൽസമയത്ത് അടിയന്തരഘട്ടങ്ങളിൽപോലും ഒാേട്ടാകളടക്കം അലക്ഷ്യമായി നിർത്തിയിട്ട വാഹനങ്ങൾ കാരണം ആശുപത്രി കവാടം കടക്കാൻ ആളെ കൂട്ടേണ്ട സ്ഥിതിയാണ്. ആശുപത്രിക്ക് മുന്നിലെ ഇരുചക്രവാഹന പാർക്കിങ്ങിനായി ഇടക്കാലത്ത് നഗരസഭ വളപ്പിലെ ഒഴിഞ്ഞ സ്ഥലം തുറന്നുനൽകിയിരുന്നെങ്കിലും അത് നിലച്ചതോടെ ആശുപത്രിക്ക് എതിർവശം വാഹനങ്ങളുടെ നീണ്ട നിരതന്നെ കാണാം.
പോക്കറ്റ് േറാഡുകളിൽ പാർക്കിങ് പദ്ധതി
പോക്കറ്റ് റോഡുകളിൽ വൺവേ സംവിധാനം ആവിഷ്കരിക്കാൻ നഗരസഭ പദ്ധതിയിടുന്നതായി ആരോഗ്യ–സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്മിതേഷ് 'മാധ്യമ'ത്തോട് പറഞ്ഞു. കോയമ്പത്തൂരിലടക്കം പ്രമുഖ നഗരങ്ങളെ മാതൃകയാക്കി ഒരുവശത്ത് പാർക്കിങ് സൗകര്യെമാരുക്കുന്നതോടൊപ്പം ഇതരവശത്തുകൂടി ഗതാഗതവും ഏർപ്പെടുത്താൻ കഴിയും. നഗരനിരത്തുകളിലെ അനധികൃത കൈയേറ്റങ്ങളടക്കം ഒഴിപ്പിക്കാൻ പ്രത്യേക പദ്ധതി ആവിഷ്കരിക്കുമെന്നും സ്മിതേഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.