പാലക്കാട് ട്രാൻസ് ജെൻഡേഴ്സും നാട്ടുകാരും തമ്മിൽ സംഘർഷം

പാലക്കാട്: ട്രാൻസ്ജെന്റേഴ്സും നാട്ടുകാരും തമ്മിൽ സംഘർഷം. ബുധനാഴ്ച രാത്രി നഗരപരിധിയിൽ ബി.ഇ.എം സ്കൂളിന് സമീപമായിരുന്നു സംഭവം.

സംഘർഷത്തിൽ ഒരു ട്രാൻസ്ജെൻഡറിനും പിരായിരി സ്വദേശിയായ ഓട്ടോ ഡ്രൈവർക്കും പരിക്കേറ്റു. ഇരുവരും പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. കല്ലും ഇരുമ്പ് കഷ്ണവും ഉപയോഗിച്ച് പരസ്പരം ആക്രമിച്ചതായി ദൃക്സാക്ഷികൾ പറഞ്ഞു.

പാലക്കാട് ടൗൺ സൗത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആർക്കെതിരെയും കേസെടുത്തിട്ടില്ലെന്നും ഇവരുടെ മൊഴികൾ ശേഖരിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു.

Tags:    
News Summary - Palakkad Conflict between transgenders and locals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.