പാലക്കാട്: റസ്റ്റാറൻറുകൾക്കും ബേക്കറി യൂനിറ്റുകൾക്കും ഭക്ഷ്യസുരക്ഷ വകുപ്പ് ഗ്രേഡിങ് ഏർപ്പെടുത്തും. 'ഹൈജീൻ റേറ്റിങ്' പേരിൽ നടപ്പാക്കുന്ന സംവിധാനം വഴി ഹോട്ടലുകൾ, റസ്റ്റാറൻറുകൾ, ബേക്കറികൾ എന്നിവയുടെ ശുചിത്വ നിലവാരവും ഭക്ഷ്യസുരക്ഷ സംവിധാനവും പരിശോധിച്ച് നിലവാരം ഉറപ്പുവരുത്തി പ്രസിദ്ധപ്പെടുത്തും. ഉന്നത നിലവാരം പുലർത്തുന്ന സ്ഥാപനങ്ങൾക്ക് അഞ്ച് സ്റ്റാർ റേറ്റിങ് നൽകും. അതിനു താഴെയുള്ള സ്ഥാപനങ്ങൾക്ക് നാല്, മൂന്ന്, എന്നിങ്ങനെ റേറ്റിങ്ങ് നൽകും. ഇത് സ്ഥാപനങ്ങളിൽ പ്രദർശിപ്പിക്കണം.
സ്ഥാപനങ്ങളുടെ ശുചിത്വനിലവാരം, ഭക്ഷ്യവസ്തുക്കളുടെ സ്റ്റോറേജ് സംവിധാനം, അസംസ്കൃത വസ്തുക്കളുടെ ഗുണമേന്മ, നിർദിഷ്ട കാലയളവുകളിൽ ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാര പരിശോധന, രേഖകൾ സുക്ഷിക്കുന്നതിലെ കൃത്യത എന്നിവ വിലയിരുത്തിയാണ് റേറ്റിങ് നൽകുന്നത്. ഭക്ഷ്യസുരക്ഷ ലൈസൻസുള്ള സ്ഥാപനങ്ങൾക്ക് ഹൈജീൻ പരിശോധനക്ക് അപേക്ഷിക്കാവുന്നതാണെന്ന് അസി. ഭക്ഷ്യസുരക്ഷ കമീഷണർ വി.കെ. പ്രദീപ്കുമാർ അറിയിച്ചു. ജില്ലയിൽ ആദ്യഘട്ടം 60 സ്ഥാപനങ്ങളിലാണ് ഹൈജീൻ റേറ്റിങ് നടപ്പാക്കുന്നത്. ഭക്ഷ്യസുരക്ഷ അതോററ്റിയുടെ നിർദേശത്തെ തുടർന്നാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.