കല്ലടിക്കോട്: നാട്ടുകാരുടെ ഒരുമയിൽ കാരാകുർശ്ശി ഗ്രാമപഞ്ചായത്തിലെ സാന്ത്വന പരിചരണ വിഭാഗത്തിന് വാഹനമായി. ഡി.വൈ.എഫ്.ഐ കാരാകുറുശ്ശി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ധനസമാഹരണം നടത്തിയത്.
പൊതുജനങ്ങളുടെ സഹായത്താൽ വാങ്ങിയ പാലിയേറ്റിവ് വാഹനം നിയുക്ത കോങ്ങാട് എം.എൽ.എ. കെ. ശാന്തകുമാരി ഫ്ലാഗ് ഓഫ് ചെയ്തു.
പഞ്ചായത്ത് പ്രസിഡൻറ് എ. പ്രേമലത, മുൻ പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. കെ. മജീദ്, ഡി.വൈ.എഫ്.ഐ ജില്ല വൈസ് പ്രസിഡൻറ് കെ.സി. റിയാസുദ്ദീൻ, ലോക്കൽ സെക്രട്ടറി കെ.എസ് കൃഷ്ണദാസ് എന്നിവർ പങ്കെടുത്തു. ബുധനാഴ്ച മുതൽ വാഹനം ഓടിതുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.