മുതലമട: വൃക്കകൾ തകരാറിലായ യുവാവ് സഹായം തേടുന്നു. ആട്ടയാമ്പതി മത്തിരമ്പള്ളം സുരേഷ് (41) ആണ് ഇരുവൃക്കകൾക്കും രോഗം ബാധിച്ച് ചികിത്സയിലുള്ളത്. കെട്ടിട നിർമാണ തൊഴിലാളിയായ സുരേഷിനെ ആശ്രയിച്ച് കഴിഞ്ഞിരുന്ന മാതാപിതാക്കളും ഭാര്യയും രണ്ട് മക്കളും അടങ്ങുന്ന കുടുംബം നിത്യ ചെലവുകൾക്കു പോലും സാധിക്കാതെ ദുരിതത്തിലാണ്. ഡയാലിസിസ് ചെയ്യുന്നതിനും മരുന്നുകൾക്കുമായി പ്രതിമാസം 12,000 രൂപയോളം ചെലവുണ്ട്. വൃക്കകൾ നൽകാൻ ഭാര്യാമാതാവ് തയാറാണ്.
എന്നാൽ, ശസ്ത്രക്രിയക്കുള്ള തുക കണ്ടെത്താനായിട്ടില്ല. ഫണ്ട് കണ്ടെത്താൻ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ മുംതാജ് ജനറൽ കൺവീനറായ കമ്മിറ്റി രൂപവത്കരിച്ചു. സുരേഷിെൻറ ഭാര്യ അജിത മോൾ, മുംതാജ് എന്നിവരുടെ പേരിൽ മുതലമട സൗത്ത് ഇന്ത്യൻ ബാങ്കിൽ ജോയൻറ് അക്കൗണ്ട് തുടങ്ങി. അക്കൗണ്ട് നമ്പർ: 0100053000014075 IFSC നമ്പർ: SIBL0000100.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.