പാലക്കാട്: നഗരസഭയിൽ സാർ-മാഡം അഭിസംബോധന ഒഴിവാക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് അവതരിപ്പിച്ച പ്രമേയത്തിന് നഗരസഭാധ്യക്ഷ പ്രിയ അജയൻ അവതരണാനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് സംസ്കാര സാഹിതി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച രാവിലെ 11 ന് നഗരസഭക്ക് മുന്നിൽ സാർ വിളിച്ച് പ്രതിഷേധവും നാടകാവതരണവും സംഘടിപ്പിക്കും.
ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിെൻറ ശേഷിപ്പുകളായ 'സർ', 'മാഡം' തുടങ്ങിയ അഭിസംബോധനകൾ നഗരസഭ ഒാഫീസിൽ ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്ന യു.ഡി.എഫ് ആവശ്യം ബി.ജെ.പി ഭരിക്കുന്ന പാലക്കാട് നഗരസഭ തള്ളുകയായിരുന്നു. നഗരസഭ ഒാഫീസിലെ ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും പൊതുജനങ്ങൾ 'സർ', 'മാഡം' എന്നിങ്ങനെ അഭിസംബോധനം ചെയ്യുന്നത് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് കൗൺസിലർ കെ. മൻസൂർ ആണ് കഴിഞ്ഞ ചൊവ്വാഴ്ച കൗൺസിൽ യോഗത്തിൽ പ്രമേയം കൊണ്ടുവന്നത്.
എന്നാൽ, ബി.ജെ.പി പാർലിമെൻററി പാർട്ടി നേതാവ് കെ.വി. വിശ്വനാഥൻ അത് എതിർത്തു. ഇതോടെ ചെയർപേഴ്സൺ പ്രിയ അജയൻ പ്രമേയം തള്ളി. കൊളോണിയൽ ഭരണത്തിെൻറ ശേഷിപ്പുകളായ സർ-മാഡം വിളികൾ ആദ്യമായി ഒഴിവാക്കി പാലക്കാട് ജില്ലയിലെ മാത്തൂർ ഗ്രാമപഞ്ചായത്ത് ശ്രദ്ധേയമായിരുന്നു. 'അപേക്ഷിക്കുന്നു' എന്നതിന് പകരം 'ആവശ്യപ്പെടുന്നു'വെന്ന് ഫോമുകളിലും മറ്റും ഉപയോഗിക്കണമെന്നും മാത്തൂർ പഞ്ചായത്ത് ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഇൗ മാതൃക പിന്തുടർന്ന് സംസ്ഥാനത്തെ 32 ഗ്രാമപഞ്ചായത്തുകളും ഏഴ് നഗരസഭകളും 'സർ', 'മാഡം' വിളി ഒഴിവാക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. ഇതിനിടെയാണ് പാലക്കാട് നഗരസഭ പ്രമേയം തന്നെ തള്ളിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.