പറളി: റെയിൽവേ അധികൃതരുടെ നിബന്ധനകൾ മൂലം റോഡ് നന്നാക്കാൻ അനുമതി നൽകാത്തതിനാൽ ദുരിതയാത്ര പേറി ഒരുനാട്. ആയിരക്കണക്കിന് കുടുംബങ്ങളുടെ ഏക യാത്ര മാർഗവും നൂറ്റാണ്ടുകളായി ഉപയോഗിച്ചു വരുന്നതുമായ പറളി-ആറു പുഴ റോഡിന്റെ നവീകരണ പ്രവൃത്തിക്കാണ് റെയിൽവേ തടസ്സം നിൽക്കുന്നത്.
മൂന്നു കിലോമീറ്റർ ദൂരം വരുന്ന റോഡിന്റെ രണ്ടു ഭാഗവും ടാറിങ് നടത്തിയിട്ടുണ്ട്. എന്നാൽ, മധ്യഭാഗത്ത് പറളി റെയിൽവേ സ്റ്റേഷന് മുൻവശത്ത് 200 മീറ്റർ ദൂരമാണ് റോഡ് പണി നടത്താനാവാതെ യാത്ര ദുരിതമായി തുടരുന്നത്. ഈ ഭാഗത്ത് കല്ലുകൾ നിറഞ്ഞ മൺപാതയായതിനാൽ വാഹനങ്ങൾ ഏറെ പ്രയാസപ്പെടുകയാണ്.
റോഡ് ടാറിങ് നടത്തി നവീകരിക്കാൻ നിരവധി തവണ റെയിൽവേ ഉന്നതാധികാരികൾക്ക് നിവേദനം നൽകിയെങ്കിലും അനുമതി നൽകിയില്ലെന്ന് പറളി പഞ്ചായത്ത് മുൻ പ്രസിഡൻറ് കെ.ടി. സുരേഷ് കുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.