പാലക്കാട് താലൂക്കിൽ റേഷൻ വിതരണം മുടങ്ങി

പാലക്കാട്: ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണം പാലക്കാട്‌ താലൂക്കിൽ റേഷൻ വിതരണം മുടങ്ങി. വാതിൽപ്പടി വിതരണം നടത്തുന്ന പുതിയ കരാറുകാരൻ എഗ്രിമെന്റ് വെക്കാൻ വൈകിയതാണ് സാധനങ്ങൾ സമയത്തിന് റേഷൻ കടയിലെത്താതിരിക്കാൻ കാരണമെന്ന് റേഷൻ വ്യാപാരി സംയുക്തസമിതി കുറ്റപ്പെടുത്തി. പുതിയ കാരാറുകാരനെ ചുമതലപ്പെടുത്തുന്നതുവരെ നിലവിലെ കരാറുകാരനെക്കൊണ്ട് വിതരണം ചെയ്യിക്കാൻ സപ്ലൈകോ അധികൃതർ തയാറായില്ല. ഈ പ്രശ്നങ്ങൾ മുൻകൂട്ടിക്കണ്ട് മാർച്ച്‌ അവസാനം അഡ്വാൻസ് അരിയും കടകളിൽ എത്തിച്ചില്ല. വിഷുവിനും ഈസ്റ്ററിനും റേഷൻ വാങ്ങാനെത്തുന്ന കാർഡുടമകൾ വെറും കൈയോടെ മടങ്ങുകയാണ്. പച്ചരി കൂടുതലായി ഈ മാസവും വിതരണം ചെയ്യുന്നത് കാർഡുടമകളുടെ പ്രതിഷേധത്തിനിടയാക്കുന്നുണ്ട്. റേഷൻ വിതരണം പുനഃസ്ഥാപിക്കാൻ അടിയന്തര നടപടിയെടുക്കണമെന്ന് റേഷൻ വ്യാപാരി സംയുക്ത സമിതി ആവശ്യപ്പെട്ടു.

Tags:    
News Summary - Ration distribution stopped in Palakkad taluk

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.