പാലക്കാട്: സംസ്ഥാനത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടുന്ന സംഘങ്ങള്‍ വ്യാപകമായിട്ടുണ്ടെന്നും അവര്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും സംസ്ഥാന യുവജന കമീഷന് ചെയര്മാന് എം. ഷാജര്‍. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യുവജന കമീഷന് ജില്ല അദാലത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
ഇത്തരം തട്ടിപ്പുസംഘങ്ങള്‍ക്കെതിരെ പരാതി നല്കാന് പൊതുജനം മുന്നോട്ടുവരണം. ഭിന്നശേഷിക്കാരായ വിദ്യാർഥികളോട് നല്ല രീതിയിലുള്ള നിലപാട് സ്വീകരിക്കണമെന്നും ശാരീരിക അവശത മൂലം അവര്‍ സമൂഹത്തിന്റെ പിന്നിലേക്ക് പോകരുതെന്നും ഷാജര്‍ പറഞ്ഞു. ഉന്നതവിദ്യാഭ്യാസ രംഗത്തേക്ക് അവര്‍ പരമാവധി കടന്നുവരണം. ഇത് സ്ഥാപനമേധാവികളും അധ്യാപകരും ഗൗരവമായി കാണണമെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട്: യുവജന കമീഷന്റെ അദാലത്തില്‍ ആകെ പരിഗണിച്ച 18 കേസുകളില്‍ 12 എണ്ണം തീര്‍പ്പാക്കി. ആറ് കേസുകള്‍ അടുത്ത സിറ്റിങ്ങിലേക്ക് മാറ്റിവച്ചു. നാല് പരാതികള്‍ പുതുതായി ലഭിച്ചു. അധ്യക്ഷന്‍ പുറമെ കമീഷന് അംഗങ്ങളായ അഡ്വ. ടി. മഹേഷ്, പി. വിനില്‍, സെക്രട്ടറി ഡാര്‍ളി ജോസഫ്, സംസ്ഥാന കോഓഡിനേറ്റര്‍ അഡ്വ. എം. രണ്‍ദീഷ്, ലീഗല്‍ അഡ്വെസര്‍ അഡ്വ. വിനിത വിന്‍സന്റ്, അസിസ്റ്റന്റ് പി. അഭിഷേക് എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.