ആലത്തൂര്‍: ആലത്തൂര്‍ ജോയൻറ് ട്രാന്‍സ്പോര്‍ട്ട് ഓഫിസ് പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന നടത്തി. ആലത്തൂര്‍ പുതുക്കുളങ്ങര ക്ഷേത്രമൈതാനിയിൽ 105 വാഹനങ്ങളാണ് പരിശോധിച്ചത്. 43 വാഹനങ്ങള്‍ക്ക് ക്ലിയറൻസ് നൽകി. പോരായ്മകൾ ചൂണ്ടിക്കാട്ടിയ മറ്റു വാഹനങ്ങളും പരിശോധനക്ക് എത്താതിരുന്ന വാഹനങ്ങളും ജൂണ്‍ ഒന്നിന് രാവിലെ 8.30 മുതല്‍ പരിശോധിക്കും.
ക്ലിയറൻസ് പരിശോധനയില്‍ പരാജയപ്പെട്ട വാഹനങ്ങളിൽ ഹാന്‍ഡ് ബ്രേക്ക്, എമര്‍ജന്‍സി വാതിലുകള്‍, സ്പീഡ് ഗവേണര്‍, ജി.പി.എസ് എന്നിവ പ്രവര്‍ത്തിച്ചിരുന്നില്ല. ടയറുകള്‍, ലൈറ്റ്, പ്ലാറ്റ് ഫോം എന്നിവക്ക് തകരാറുണ്ടായിരുന്നു. എം.വി.ഐ കെ.എസ്. സമീഷ്, എ.എം.വി.ഐമാരായ കെ. വിബിന്, അരുണ്‍ കെ. ശശിധരന് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.