ശ്രീകൃഷ്ണപുരം: എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ ആലത്തൂർ മേലാർകോട് ചെറുതോടുകളം ഭാഗത്തെ തെങ്ങിൻ തോപ്പിൽനിന്ന് സ്പിരിറ്റ് ശേഖരം കണ്ടെടുത്തു. 34 ലിറ്റർ സ്പിരിറ്റും 440 ലിറ്റർ സ്പിരിറ്റ് കലക്കിയ കള്ളും പിടിച്ചെടുത്തു.
സംഭവുമായി ബന്ധപ്പെട്ട് തൃശൂർ കാട്ടൂർ സ്വദേശി ചെമ്പിൽ പറമ്പിൽ വീട്ടിൽ അർജുൻ (29), കാട്ടൂർ സ്വദേശി കൈതവളപ്പിൽ വീട്ടിൽ വിഷ്ണു(29), കൊടേശ്ശരി സ്വദേശി കൊന്ന നാടൻ വീട്ടിൽ ശ്യാം സുന്ദർ (30) എന്നിവരെ അറസ്റ്റ് ചെയ്തു. രണ്ടു വാഹനങ്ങളും കസ്റ്റഡിയിൽ എടുത്തു.
കള്ളിൽ സ്പിരിറ്റിന് പുറമെ മറ്റ് വീര്യംകൂട്ടുന്ന പലതും കലർത്തി വരുന്ന കേന്ദ്രമാണ് ഇവിടമെന്നും എക്സൈസ് സംഘം പറഞ്ഞു. ഇതോടെ കുഴൽമന്ദം റേഞ്ചിൽ വരുന്ന കള്ളുഷാപ്പുകൾ അടച്ചിടും. പ്രതികൾക്കായി പല രാഷ്ട്രീയ-ഉദ്യോഗസ്ഥ സമ്മർദങ്ങളുണ്ടെന്നും പരിശോധന തുടരുമെന്നും ഐ.ബി വെളിപ്പെടുത്തി. എക്സൈസ് ഇൻസ്പെക്ടർ വി. അനൂപ്, സി. സെന്തിൽ കുമാർ, റിനോഷ്, യൂനസ്, സജിത്ത്, പ്രിവൻറിവ് ഓഫിസർ മിനു, ഡ്രൈവർ സത്താർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.