സംഭരണം വൈകുന്നു; നനഞ്ഞ നെല്ലുമായി വലഞ്ഞ് കർഷകർ

കോട്ടായി: രണ്ടാം വിള കൊയ്ത് പാതിയോളം പൂർത്തിയായിരിക്കെ നെല്ല് സംഭരണം വൈകുന്നതിൽ കർഷകർ ആശങ്കയിൽ. നെല്ല് സൂക്ഷിക്കാൻ ഇടമില്ലാത്ത കർഷകർക്ക് മാനം കറുത്താൽ മനസ്സിൽ ആശങ്ക വർധിക്കുകയാണ്.

ബുധനാഴ്ച വൈകീട്ട് പെയ്ത മഴയിൽ നിരവധി കർഷകരുടെ നെല്ല് നനഞ്ഞ് നശിച്ചിരുന്നു. ഒന്നാം ഘട്ടം ഉണക്കൽ തന്നെ ഭാരമായിരിക്കെ വീണ്ടും ഉണക്കുന്നതിലൂടെ കൂലിയിനത്തിൽ ഇരട്ടി ചെലവ് വഹിക്കേണ്ട ഗതികേടിലാണെന്നും കർഷകർ പറയുന്നു. സപ്ലൈകോ നെല്ല് സംഭരണം വേഗത്തിലാക്കണമെന്നും കർഷകരുടെ പ്രയാസത്തിന് ഉടൻ പരിഹാരം കാണണമെന്നും കോട്ടായി വലിയപറമ്പിലെ കർഷകർ ആവശ്യപ്പെട്ടു.

Tags:    
News Summary - Storage delayed; Farmers struggling with wet paddy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.