പുതുനഗരം: റോഡിലെ വളവുകളും മാലിന്യവും നാട്ടുകാർക്ക് ദുരിതമാകുന്നു. കൊടുവായൂർ, വടവന്നൂർ, മുതലമട, കൊല്ലങ്കോട് എന്നീ പഞ്ചായത്തുകളിൽ നിരവധി അപകട വളവുകളാണുള്ളത്. ഈ വളവുകളിൽ മാലിന്യം തള്ളുന്നത് ദുരിതം ഇരട്ടിക്കുന്നു. ഇതിനെതിരെ അധികൃതർ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് മനുഷ്യാവകാശ കമീഷന് പരാതി നൽകാൻ തയാറെടുക്കുകയാണ് നാട്ടുകാർ.
കൊടുവായൂർ - നൊച്ചൂർ വളവ്, വടവന്നൂർ - മന്ദംപുള്ളി വളവ്, എലവഞ്ചേരി - കരിപ്പോട് വളവ്, മുതലമട - വലിയചള്ള പാലം വളവ്, എലവഞ്ചേരി - കുമ്പളക്കോട് വളവ് എന്നിവിടങ്ങളിലാണ് അപകടങ്ങൾ പതിയിരിക്കുന്നത്. പൊതുമരാമത്ത് വകുപ്പ് അപകടങ്ങൾക്ക് പരിഹാരമുണ്ടാക്കാൻ കാര്യമായ നടപടി സ്വീകരിക്കാത്തതിൽ നാട്ടുകാർക്ക് കടുത്ത അമർഷമുണ്ട്. വളവുകൾ നികത്താത്തതിനാലും മാലിന്യം നീക്കാത്തതിനാലും അപകടങ്ങൾ പതിവാണെന്ന് നാട്ടുകാർ പറയുന്നു. അപകടമരണങ്ങൾ വരെ ഉണ്ടായിട്ടും നടപടിയെടുക്കാത്ത വകുപ്പുകൾക്കെതിര നാട്ടുകാർ ഒപ്പുകൾ ശേഖരിച്ച് കലക്ടർക്ക് പരാതി നൽകിയിട്ടും നടപടി ഉണ്ടായിട്ടില്ലെന്ന് കൊടുവായൂർ നിവാസികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.