പുതുനഗരം: വിദ്യാർഥികളുടെ കാടുപിടിച്ച വഴിയിലൂടെയുള്ള യാത്രക്ക് പരിഹാരം കണ്ടെത്താതെ പെരുവെമ്പ് പഞ്ചായത്ത്. പുതുനഗരം വടക്കേ തെരുവിൽനിന്ന് പഞ്ചായത്തിലുള്ള പുതുനഗരം സെൻട്രൽ ജി.എൽ.പി സ്കൂളിലേക്കുള്ള വഴിയിലാണ് കാടുപിടിച്ചു കിടക്കുന്നത്. മാലിന്യം തള്ളൽ കേന്ദ്രം കൂടിയായ ഇവിടം തെരുവ് നായ്ക്കളുടെ ശല്യം നിറഞ്ഞ മേഖല കൂടിയാണിത്. നാല് മീറ്റർ വീതിയുള്ള വഴിയിൽ പുല്ലും പാഴ്ച്ചെടികളും വളർന്നതിനാൽ വിദ്യാർഥികൾ ഭീതിയോടെയാണ് കടന്നു പോകുന്നത്. ഒരാഴ്ചക്കിടെ എട്ടിലധികം വിദ്യാർഥികളെയാണ് തെരുവ് നായ്ക്കൾ ആക്രമിക്കാനെത്തിയതെന്നും നാട്ടുകാരെത്തി നായ്ക്കളെ ഓടിച്ചുവിട്ടതായും രക്ഷിതാക്കൾ പറഞ്ഞു. സംഭവത്തിന് ശേഷം രക്ഷിതാക്കളോടൊപ്പമാണ് ഇതിലൂടെ വിദ്യാർഥികൾ സ്കൂളി ലെത്തുന്നത്.
വഴിയിലെ പാഴ്ച്ചെടികൾ നീക്കി തെരുവ് വിളക്കുകൾ സ്ഥാപിക്കണമെന്ന ആവശ്യവുമായി നിരവധി പരാതികൾ നൽകിയെങ്കിലും പഞ്ചായത്തധികൃതർ മുഖവിലക്കെടുത്തില്ലെന്ന് നാട്ടുകാർ പറഞ്ഞു. പുതുനഗരം സെൻട്രൽ ജി.എൽ.പി സ്കൂളിന് മുന്നിൽ വരെ എത്തിയ പഞ്ചായത്ത് റോഡ് പുതുനഗരം വടക്കേ തെരുവ് വരെ എത്തിക്കാൻ സ്വകാര്യവ്യക്തികളിൽനിന്ന് സ്ഥലം ഏറ്റെടുത്ത് നടപ്പിലാക്കമെന്ന് സെൻട്രൽ ജി.എൽ.പി സ്കൂൾ പി.ടി.എ പ്രസിഡൻറ് എ.അബ്ദുൽ ഹക്കീം ആവശ്പ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.