ഉഷ്ണം: ശ്രദ്ധിക്കേണ്ടവ ഏറെ, ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം...

പാലക്കാട്: അത്യുഷ്ണത്തിൽ എരിപൊരികൊള്ളുകയാണ് ജില്ല. ചൂടുമൂലം പകൽ പുറത്തിറങ്ങാനാവാത്ത അവസ്ഥ. താപനില ക്രമാതീതമായി കൂടിയതോടെ സൂര്യാതപത്തിനും നിർജ്ജലീകരണം മൂലമുള്ള അപായങ്ങൾക്കും സാധ്യതയേറെയാണ്. മുൻവർഷങ്ങളിൽ ജില്ലയിൽ സൂര്യാതപവും നിർജ്ജലീകരണവും റിപ്പോർട്ട് ചെയ്തിരുന്നു. അത്യുഷ്ണം മൂലമുള്ള അപായങ്ങൾ തടയാൻ പൊതുജനങ്ങൾ മുൻകരുതൽ എടുക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.

ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ
പൊതുജനങ്ങള്‍ പകൽ രാവിലെ 11 മുതല്‍ മൂന്നുവരെ സമയത്ത് നേരിട്ട് ശരീരത്തിൽ സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക
നിര്‍ജലീകരണം തടയാന്‍ എപ്പോഴും ഒരുചെറിയ കുപ്പിയില്‍ കുടിവെള്ളം കൈയിൽ കരുതുക
പരമാവധി ശുദ്ധജലം കുടിക്കുക
അയഞ്ഞ, ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക
പരീക്ഷാക്കാലമായതിനാല്‍ സ്കൂള്‍ അധിക‍ൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലർത്തണം
അംഗൻവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം
പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മുതൽ മൂന്നുവരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
ഇരുചക്ര വാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ ഉച്ചക്കു സമയത്ത് സുരക്ഷിതരാണെന്ന് അതത് സ്ഥാപനങ്ങൾ ഉറപ്പുവരുത്തണം
തൊഴിലാളികൾക്ക് സൂര്യാതപം ഏല്‍ക്കാനുള്ള സാധ്യത മുന്‍നിര്‍ത്തി തൊഴില്‍ സമയം പുനഃക്രമീകരിച്ച് ഉത്തരവിട്ടിട്ടുണ്ട്. അതിനനുസരിച്ച് തൊഴിൽ ദാതാക്കളും തൊഴിലാളികളും സഹകരിക്കണം
മൃഗങ്ങൾക്കും പക്ഷികൾക്കും ശുദ്ധജല ലഭ്യത ഉറപ്പാക്കുക
പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക
കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകാൻ പാടില്ല
സർക്കാർ മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക.

ഡാ​മു​ക​ളി​ൽ സം​ഭ​ര​ണ​ശേ​ഷി​യു​ടെ 35 ശ​ത​മാ​ന​ത്തി​ൽ താ​ഴെ വെ​ള്ളം മാ​ത്രം

പാ​ല​ക്കാ​ട്‌: അ​ത്യു​ഷ്ണ​ത്തി​ൽ കു​ടി​​വെ​ള്ള​ത്തി​ന്‍റെ ഉ​പ​യോ​ഗം കൂ​ടി​യ​തോ​ടെ ജി​ല്ല​യി​ലെ ഡാ​മു​ക​ളി​ൽ ജ​ല​നി​ര​പ്പ്‌ താ​ഴു​ന്നു. നി​ല​വി​ൽ പ​ല ഡാ​മു​ക​ളി​ലും സം​ഭ​ര​ണ​ശേ​ഷി​യു​ടെ 35 ശ​ത​മാ​ന​ത്തി​ൽ താ​ഴെ മാ​ത്ര​മാ​ണ്‌ വെ​ള്ള​മു​ള്ള​ത്‌. ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി​യു​ടെ ക​ണ​ക്കു​ക​ളി​ലാ​ണ്‌ ജ​ല​നി​ര​പ്പ്‌ കു​റ​യു​ന്ന​താ​യി സൂ​ച​ന​യു​ള്ള​ത്‌. വേ​ന​ൽ ക​ടു​ത്ത​തും ജ​ല​സേ​ച​നാ​വ​ശ്യ​ത്തി​ന്‌ ക​നാ​ലു​ക​ൾ തു​റ​ന്ന​തു​മാ​ണ്‌ ജ​ല​നി​ര​പ്പ്‌ കു​റ​യാ​ൻ കാ​ര​ണം. നി​ല​വി​ൽ കു​ടി​വെ​ള്ള ആ​വ​ശ്യ​ത്തി​നു​ള്ള വെ​ള്ളം മാ​ത്ര​മാ​ണ്‌ ഡാ​മു​ക​ളി​ലു​ള്ള​ത്‌. ജ​ല​നി​ര​പ്പ്‌ താ​ഴ്‌​ന്ന​തി​നെ​ത്തു​ട​ർ​ന്ന്‌ മ​ല​മ്പു​ഴ ഡാ​മി​ൽ​നി​ന്നു​ള്ള ജ​ല​സേ​ച​ന ക​നാ​ലു​ക​ൾ അ​ട​ച്ചു.

പാ​ല​ക്കാ​ട്‌ ന​ഗ​ര​ത്തി​ലും സ​മീ​പ പ​ഞ്ചാ​യ​ത്തു​ക​ളി​ലും ശു​ദ്ധ​ജ​ല വി​ത​ര​ണ​ത്തി​നാ​ണ്‌ നി​ല​വി​ൽ വെ​ള്ളം ഉ​പ​യോ​ഗി​ക്കു​ന്ന​ത്‌. നി​ല​വി​ൽ കാ​ഞ്ഞി​ര​പ്പു​ഴ ഡാ​മി​ന്‍റെ ഇ​ട​തു​ക​ര ക​നാ​ൽ 50 സെ​ന്‍റി​മീ​റ്റ​റും ശി​രു​വാ​ണി, മീ​ങ്ക​ര ഡാ​മു​ക​ളി​ലെ റി​വ​ർ സ്ലൂ​യി​സ്‌ അ​ഞ്ച്‌ സെ​ന്‍റി​മീ​റ്റ​റു​മാ​ണ്‌ തു​റ​ന്ന​ത്‌.

കാ​ഞ്ഞി​ര​പ്പു​ഴ, ശി​രു​വാ​ണി ഡാ​മു​ക​ളി​ൽ യ​ഥാ​ക്ര​മം 63, 58 ശ​ത​മാ​നം വെ​ള്ളം അ​വ​ശേ​ഷി​ക്കു​ന്നു​ണ്ട്‌. വാ​ള​യാ​ർ 33, പോ​ത്തു​ണ്ടി 33, മ​ല​മ്പു​ഴ-31, ചു​ള്ളി​യാ​ർ-31, മം​ഗ​ലം-28, മീ​ങ്ക​ര-27 എ​ന്നി​ങ്ങ​നെ​യാ​ണ്‌ മ​റ്റ്‌ ഡാ​മു​ക​ളി​ലെ ജ​ല​ത്തി​ന്‍റെ അ​ള​വ്‌.

Tags:    
News Summary - Summer: Extreme precaution

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.