മുണ്ടൂർ: പാലക്കീഴ് ഭഗവതി ക്ഷേത്രത്തിൽ 41 ദിവസം നീണ്ട മണ്ഡലകാല കളംപാട്ടിന് സമാപനം കുറിച്ച് താലപ്പൊലി ആഘോഷിച്ചു. ചൊവ്വാഴ്ച രാവിലെ ദാരികവധം കഥ ചൊല്ലലും വൈകീട്ട് ഭഗവത് സേവയും നടന്നു. കിള്ളിമംഗലം മുരളിയും സംഘവും പഞ്ചാരിമേളം അവതരിപ്പിച്ചു. തായമ്പക, താലം നിരത്തൽ എന്നിവ ഉണ്ടായി. പാണ്ടിമേളത്തോട് കൂടി ക്ഷേത്ര പ്രദക്ഷിണവും നടന്നു.
പുലാപ്പറ്റ: ശ്രീകുറുംബ ഭഗവതി ക്ഷേത്രത്തിൽ താലപ്പൊലി ആഘോഷത്തിന് കൊടിയേറി. വിശേഷാൽ പൂജകൾക്ക് ശേഷം ക്ഷേത്രം മേൽശാന്തി മണിസ്വാമിയുടെ നേതൃത്വത്തിലായിരുന്നു കൊടിയേറിയത്. ജനുവരി രണ്ടിനാണ് താലപ്പൊലി ആഘോഷം നടക്കുക.
താലപ്പൊലി ദിവസം വൈകീട്ട് നാലുവരെ വിശേഷാൽ പൂജകൾ, തുടർന്ന് അയ്യപ്പൻ പാട്ട്, ഏഴിന് നാദസ്വരം, എട്ടിന് തായമ്പക, കേളി, തുടർന്ന് പാണ്ടിമേളത്തോടുകൂടി താലം നിരത്തൽ എന്നിങ്ങനെ ഉണ്ടാകും.
ഒറ്റപ്പാലം: ചെറുമുണ്ടശ്ശേരി പാലക്കാവ് അയ്യപ്പ ക്ഷേത്രത്തിൽ മണ്ഡല താലപ്പൊലി ആഘോഷിച്ചു.
പുലർച്ച ഗണപതി ഹോമത്തോടെ ആഘോഷ പരിപാടികൾക്ക് തുടക്കമായി. ഉഷപൂജ, നാരായണീയ പാരായണം, കലാമണ്ഡലം മോഹനകൃഷ്ണെൻറ നേതൃത്വത്തിൽ സോപാന സംഗീതം, മേളം, ദീപാരാധന, ഭജന, ഡബ്ൾ തായമ്പക, രാത്രിയിൽ കേളി, കളംപൂജ, താലം ചൊരിയൽ, മേളത്തോടുകൂടിയ എഴുന്നള്ളിപ്പ്, പ്രദക്ഷിണം എന്നിവക്ക് ശേഷം കൂരവലിക്കലോടെ താലപ്പൊലി ആഘോഷങ്ങൾക്ക് സമാപനമായി.
ശ്രീകൃഷ്ണപുരം: കാട്ടുകുളം പരിയാനമ്പറ്റ ഭഗവതി ക്ഷേത്രത്തിൽ മണ്ഡലം താലപ്പൊലി ആഘോഷിച്ചു. രാവിലെ ഗണപതി ഹോമം, ഉഷപൂജ, താലപ്പൊലി, കൊട്ടി അറിയിക്കൽ, വൈകീട്ട് വേലയിറക്കം, ദീപാരാധന, സഹസ്ര ദീപം തെളിയിക്കൽ, നാദസ്വരം, തായമ്പക, കളംപാട്ട്, താലം നിരത്തൽ എന്നിവ ഉണ്ടായി
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.